കൊച്ചി: ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകിയ അഫിഡവിറ്റിൽ ക്ഷേത്രത്തിലെ സ്വർണ്ണം ,വെളളി നിലവിളക്കുകൾ, പാത്രങ്ങൾ, എന്നിവ കോടതിയുടെ അന്തിമ നിർദേശത്തിന് വിധേയമായി മാത്രമേ വിൽപ്പന തുടങ്ങിയ കാര്യങ്ങൾ നടത്തുവെന്നും ദേവസ്വം ഭൂമി പുറമേയുള്ളവർക്ക് പാട്ടത്തിന് കൊടുക്കില്ലെന്നും വ്യക്തമാക്കിയതായി ഹിന്ദു ഐക്യ വേദി അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഹിന്ദു ഐക്യ വേദി നേതാവ് ആർ. വി ബാബു പുറത്തു വിട്ടു.
ആർ.വി ബാബുവിന്റെ കുറിപ്പിന്റെ പൂർണ രൂപം ചുവടെ
ഹിന്ദു ഐക്യവേദിക്ക് വേണ്ടി ഞാൻ നൽകിയ കേസിൽ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ നൽകിയ രണ്ടാമത്തെ അഫിഡാവിറ്റിൽ ക്ഷേത്രത്തിലെ സ്വർണ്ണം ,വെളളി നിലവിളക്കുകളും പാത്രങ്ങളും കോടതിയുടെ അന്തിമ നിർദേശത്തിന് വിധേയമായി മാത്രമേ വിൽപ്പന തുടങ്ങിയ കാര്യങ്ങൾ നടത്തുവെന്നും ദേവസ്വം ഭൂമി പുറമേയുള്ളവർക്ക് പാട്ടത്തിന് കൊടുക്കില്ലെന്നും (ദേവസ്വം ബോർഡ് ഇറക്കിയ അതിൻ്റെ ഉത്തരവ് ഇതോടൊപ്പം ചേർത്തിട്ടുണ്ട് ) അറിയിച്ചു . ഈ കേസിൽ ഹിന്ദു ഐക്യവേദിക്ക് വേണ്ടി വാദിച്ച അഡ്വ സജിത്കുമാറിന് ഹൃദയം നിറഞ്ഞ നന്ദി.
Post Your Comments