രാജപുരം: പാണത്തൂര്‍ – പനത്തടി പഞ്ചായത്തിലെ പാറക്കടവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.മധു അംഗത്വം നല്‍കി
മൂന്നു സിപിഎം പ്രവര്‍ത്തകരും, ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും, ഒരു സിപിഐ പ്രവര്‍ത്തകനുമാണ് ബിജെപിയില്‍ ചേര്‍ന്നത്. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ഒ.ജയറാം മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാജന്‍, ജനറല്‍ സെക്രട്ടറി എം.കെ.സുരേഷ്, പഞ്ചായത്ത് കമ്മറ്റിയംഗം എം.രാജേഷ്, ബിഎംഎസ് മേഖലാ പ്രസിഡന്റ് ജി.രാമചന്ദ്രന്‍, യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.ബി.ഉമേശ്, ധനുപ് ദാമോധരന്‍ എന്നിവര്‍ സംസാരിച്ചു.
Post Your Comments