ഇസ്ലാമാബാദ്: പാകിസ്താനിലും ഇസ്ലാം മത വിരുദ്ധ നയം നടപ്പാക്കി ചൈന. നമാസിന് ശ്രമിച്ച പാകിസ്താനികളെയാണ് ചൈന കമ്പനി വിലക്കിയത്. ഇസ്മാം മതത്തിലെ അഞ്ചു പ്രധാന തത്വങ്ങളിലൊന്നായ നമാസിന് പാകിസ്താനില്‍ ചൈന നിരോധനം ഏര്‍പ്പെടുത്തിയത് സംഭവമാണ് വിവാദമായത്.സമൂഹമാദ്ധ്യമത്തിലൂടെയാണ് നമാസ് നിരോധന വാര്‍ത്ത പുറത്തുവന്നത്. വിഷയത്തില്‍ രോഷം പ്രകടിപ്പിച്ചുകൊണ്ട് ചൈനയെ ചീത്തവിളിക്കുന്ന പാകിസ്താനി പുരോഹിതന്റെ വീഡിയോയിലൂടെയാണ് സംഭവം പ്രചരിച്ചത്.
‘ചൈന സ്വന്തം നാടിന് വെളിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കണം. പ്രവര്‍ത്തിക്കുന്ന നാട്ടിലെ പൊതു നിയമങ്ങള്‍ പാലിക്കാനും അവര്‍ തയ്യാറായേ പറ്റു’ വീഡിയോയിലുടെ ചീത്തവിളിച്ചുകൊണ്ടാണ് ഇസ്ലാംമത പുരോഹിതന്‍ തന്റെ വികാരം പങ്കുവച്ചത്.ഞങ്ങള്‍ക്ക് നമാസ് ചെയ്യാതെ ജീവിക്കാനാവില്ല. സ്വന്തം നാട്ടില്‍ ജോലി പോകുമെന്ന സ്ഥിതിയാണ് ജീവനക്കാര്‍ക്കുള്ളത്. ഇത്തരം വിഷയങ്ങള്‍ തങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണെന്നും മതപുരോഹിതന്‍ പ്രതികരിച്ചു.
പാകിസ്താനെ ഉറ്റ സുഹൃത്തായി പ്രഖ്യാപിച്ചിരിക്കുന്ന ചൈന കടുത്ത ഇസ്ലാം വിരോധത്തിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തിലും ആരോപണം നേരിടുന്നുണ്ട്.ചൈനയില്‍ ഇസ്ലാമതവിശ്വാസികള്‍ താടി നീട്ടിവളര്‍ത്തുന്നതും സ്ത്രീകള്‍ പര്‍ദ്ദയോ തട്ടമോ ഇടുന്നതിനും ശക്തമായ വിലക്കാണുള്ളത്. അത്തരക്കാരെ പൊതു വാഹനങ്ങളില്‍ പോലും പ്രവേശിപ്പിക്കാറില്ല.
ചൈന ഇതേ നയം പാകിസ്താനില്‍ പോലും എടുക്കാന്‍ കാണിക്കുന്ന ധൈര്യത്തിനെതിരെയാണ് പൊതുരോഷം ഉയരുന്നത്. ചൈനയുടെ സാമ്ബത്തിക അടിമയായി പാകിസ്താന്‍ മാറിയിരിക്കുന്നതിന്റെ ഫലമാണിതെന്നും ആരോപണമുയരുകയാണ്. ഒരു പ്രതികരണവും നടത്താത്ത ഇമ്രാന്‍ഖാന്‍ ഭരണകൂടത്തിനെതിരെയും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
Post Your Comments