കൊച്ചി : ജോലിയില്‍ നിന്നും പിരിച്ചുവിട്ടിട്ടും ക്വാര്‍ട്ടേഴ്സില്‍ താമസം, രഹ്ന ഫാത്തിമയ്ക്ക് ബിഎസ്എന്‍ല്ലിന്റെ മുന്നറിയിപ്പ് . മകന് ചിത്രം വരയ്ക്കാന്‍ ശരീരം ക്യാന്‍വാസായി നല്‍കിയ സംഭവത്തില്‍ പൊലീസ് പോക്‌സോ കേസ് ചുമത്തിയതിനു പിന്നാലെയാണ് രഹ്ന ഫാത്തിമയോട് ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടത്. നോട്ടിസ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ പനമ്പിള്ളി നഗറിലെ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നാണ് നിര്‍ദേശം
കഴിഞ്ഞ മാസം പതിനൊന്നിന് അച്ചടക്ക നടപടിയുടെ ഭാഗമായി രഹ്നയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷവും ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന രഹ്നയ്ക്ക് അവിടെ തുടരാന്‍ അര്‍ഹതയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
രഹ്നയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള പോക്‌സോ കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് പരിശോധന നടത്തിയത് സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കിയെന്നും നോട്ടിസില്‍ പറയുന്നുണ്ട്. ക്വാര്‍ട്ടേഴ്‌സ് ഒഴിയാത്ത പക്ഷം ബലമായി ഒഴിപ്പിക്കല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നോട്ടിസില്‍ നല്‍കിയിട്ടുണ്ട്.
Post Your Comments