മുംബൈ : പാല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ടുളള ചാനല്‍ ചര്‍ച്ച , റിപ്പബ്ളിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്കെതിരെയുളള എഫ്ഐആറില്‍ ബോംബൈ ഹൈക്കോടതി തീരുമാനം എടുത്തു. ചാനല്‍ ചര്‍ച്ചയില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കാനും സോണിയ ഗാന്ധിയെ അപമാനിക്കാനും ശ്രമിച്ചെന്ന കേസില്‍ റിപ്പബ്ളിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്കെതിരെയുള്ള എഫ്.ഐ.ആര് ബോംബെ ഹൈക്കോടതി ഇന്ന് സസ്പൈന്ഡുചെയ്തു. അര്‍ണബിനെതിരെ പ്രഥമദൃഷ്ട്യാ കേസില്ലെന്നും പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ കേസില്‍ തുടര്‍നടപടികളുണ്ടാവരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചര്‍ച്ചക്കിടെ ചോദിച്ചത്.
പരാമര്‍ശം വിവാദമായതോടെ അര്‍ണബിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു
Post Your Comments