മലപ്പുറം: കോവിഡ് വ്യാപനത്തെ തുര്‍ന്ന് മലപ്പുറം ജില്ലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പൊന്നാനി താലൂക്കിനെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചുവെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. പ്രാരംഭഘട്ടത്തില്‍ താലൂക്കിലെ 1500 പേര്‍ക്ക് കോവിഡ് പരിശോധന നടത്തും. ഇതിന് സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. വട്ടംകുളം, മാറഞ്ചേരി, എടപ്പാള്‍, ആലങ്കോട് പഞ്ചായത്തുകള്‍ പൂര്‍ണമായും പൊന്നാനി നഗരസഭ ഭാഗികമായും കണ്ടെയിന്‍മെന്റ് മേഖലയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശുപാർശ.
കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് രോഗികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.
Post Your Comments