KeralaNewsInternational

ഗാൽവാനിൽ കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടില്ല: ചൈനയിൽ ഭരണകൂടത്തിനുനേരെ പ്രതിഷേധം

വാഷിങ്ടൺ: ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിടാത്തതിൽ ചൈനയിൽ ഭരണകൂടത്തിനുനേരെ പ്രതിഷേധം. മരിച്ച പട്ടാളക്കാരുടെ എണ്ണം, പേര്, മറ്റുവിവരങ്ങൾ എന്നിവ രഹസ്യമാക്കിവെക്കുന്നുവെന്നാണ് ആരോപണം. സംഘർഷത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ ചൈനീസ് സർക്കാർ മൗനംപാലിച്ചപ്പോൾ തങ്ങളുടെ സൈനികരും മരിച്ചതായി അവരുടെ ഔദ്യോഗികമാധ്യമത്തിന്റെ എഡിറ്റർ ഹു ഷിജിൻ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഗാൽവനിൽ ചൈനീസ് സൈനികരും മരിച്ചിട്ടുണ്ടെന്നായിരുന്നു ട്വീറ്റ്. എന്നാൽ, സൈനികരുടെ എണ്ണം വ്യക്തമാക്കിയിരുന്നില്ല.

Read also: ഇ​ന്ത്യ-​ചൈ​ന അതിർത്തി സന്നാഹം ശക്തിപ്പെടുത്തിയിരിക്കെ വീണ്ടും സമാധാനശ്രമങ്ങളുടെ സൂചന

ഇപ്പോൾ ചൈനയിലെ സാമൂഹികമാധ്യമമായ വീബോയിലൂടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മരിച്ച സൈനികരുടെ വിവരങ്ങൾ പുറത്തുവിടുന്നതിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് യു.എസ്. ആസ്ഥാനമായ ബ്രീറ്റ്ബാർട്ട് ന്യൂസും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കമാൻഡിങ് ഓഫീസറും ഏതാനും സൈനിക ഓഫീസർമാരും കൊല്ലപ്പെട്ടെന്നുമാത്രമാണ് ചൈനീസ് ഭരണകൂടം ഇതുവരെ വെളിപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ പേരിൽ ഭരണകൂടം അനുശോചനവും രേഖപ്പെടുത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button