സിനിമയില്‍ വളര്‍ന്ന് വരുന്ന പുതിയ തലമുറയെ ഇല്ലായ്മ ചെയ്യാന്‍ ഒരു കൂട്ടം ആളുകൾ ഉണ്ടെന്ന നടൻ നീരജ് മാധവിന്റെ വെളിപ്പെടുത്തൽ വൻ ചർച്ചയായിരുന്നു. നിരവധി പേരാണ് ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തുവന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ഷിബു ജി സുശീലന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. പേര് വ്യക്തമാക്കാത്തതിനാല്‍ ഒരു യൂണിയന്‍ മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥ ആണ് നിലവിലുള്ളതെന്നും അതിനാല്‍ സത്യസന്ധമായി പേര് തുറന്ന് പറയാനും അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
താങ്കൾ ഒരു ആണല്ലേ ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ?
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മൊത്തത്തിൽ അല്ലല്ലോ ?നീരജിനെ നുള്ളിയത് ..അപ്പോൾ സത്യസന്ധതയോടെ..ആണത്തത്തോടെ പേര് പറയുക .അതാണ് വേണ്ടത് ..
താങ്കളുടെ കൂടെ അഭിനയിച്ചവരെയും ,ടെക്‌നീഷ്യന്മാരെയും ,നിർമ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കിൽ പിന്നെ എന്തിന് പേടിക്കണം …
സത്യസന്ധമായി പേര് തുറന്നു പറയുക..
താങ്കൾ പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണ് ..അത് ഒരിക്കലും ശരിയല്ല .
2015ൽ ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിലും താങ്കൾ അഭിനയിച്ചിട്ടുണ്ട് .
Post Your Comments