ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി സംഘർഷം ലഘൂകരിക്കാൻ കൂടിയാലോചന സമിതി ചർച്ച നടത്തുന്നതിന് ഇരുപക്ഷവും തീരുമാനിച്ചതായി റിപ്പോർട്ടുകൾ. സംഘർഷപ്രദേശത്തുനിന്ന് പിന്മാറാൻ പരസ്പര ധാരണ ഉണ്ടാക്കിയശേഷവും ഇരു രാജ്യങ്ങളും അതിർത്തിസന്നാഹം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് വീണ്ടും സമാധാനശ്രമങ്ങൾ നടത്തുന്നതായി സൂചന.
ഇന്ത്യക്കും ചൈനക്കുമിടയിൽ കൂടിയാലോചനക്കും ഏകോപനത്തിനും പ്രത്യേക ദൗത്യസംവിധാനമുണ്ട്. ഈ സമിതിയുടെ യോഗം ആഴ്ചതോറും ചർച്ച നടത്തുമെന്നാണ് വിവരം. പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ ഉൾപ്പെട്ടതാണ് സമിതി. ചർച്ചയിലൂടെ സംഘർഷം ലഘൂകരിക്കാനാണ് ശ്രമം.
ചൈന കൈമാറുന്ന 1959ലെ ഭൂപടത്തിന്റെ അടിസ്ഥാനത്തിൽ തർക്കപ്രദേശം ആരുടേതെന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് ആവശ്യം. എന്നാൽ, നേരത്തെ നടന്ന ചർച്ചകളിൽ ഈ നിർദേശം ഇന്ത്യ തള്ളിയിരുന്നു. 1962ലെ യുദ്ധത്തിനു മുമ്പും ഈ ഭൂപടം ചൈന ചർച്ചക്ക് വെച്ചിരുന്നെങ്കിലും ഇന്ത്യ അംഗീകരിച്ചില്ല.
Post Your Comments