ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 19,459 പേര്‍ക്ക്. 380 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി. 2,10,120 സജീവ കേസുകളാണുള്ളത്. 3,21,723 പേര് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 16,475 ആണെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
Read also: പതിനായിരത്തിലേറെ കിടക്കകളുമായി രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം ഒരുങ്ങുന്നു
രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1,64,626 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 86,575 പേര് രോഗമുക്തി നേടി. 70,622 പേര് നിലവില്‍ ചികിത്സയിലാണ്. 7,429 പേരാണ് കോവിഡ് മൂലം മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്. ഡല്‍ഹിയും തമിഴ്നാടുമാണ് തൊട്ടുപിറകിൽ. 83,077 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 82,275 പേര്‍ക്കാണ് രോഗം ബാധിച്ചത്.
Post Your Comments