അബുദാബി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും പ്രഖ്യാപിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Read also: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ച കേസ്; നടൻ ധർമ്മജന്റെ മൊഴി എടുക്കുന്നു
17 രാജ്യങ്ങളിലെ 106 നഗരങ്ങളിലുള്ള അംഗീകൃത ലബോറട്ടറികളിലാണ് പരിശോധന നടത്തേണ്ടത്. smartservices.ica.gov.ae. എന്ന വെബ്സൈറ്റില്‍ അംഗീകൃത ലബോറട്ടറികളുടെ പട്ടിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിമാന സര്‍വ്വീസിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഭാഗമായി ഉടന്‍ തന്നെ കൂടുതല്‍ രാജ്യങ്ങളെയും പട്ടികയില്‍ ചേര്‍ക്കും. ലബോറട്ടറികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സമയബന്ധിതമായി പരിശോധനാ ഫലങ്ങള്‍ നല്‍കുമെന്നും അധികൃതർ വ്യക്തമാക്കി. അംഗീകൃത ലാബ് ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന വിദേശികള്‍ക്ക് യുഎഇയില്‍ എത്തിയ ശേഷം പരിശോധന നടത്താം.
Key guidelines for all returning #UAE residents with valid permits.#YouAreResponsible#We_Are_All_Responsible pic.twitter.com/wbmYMVKPDY
— NCEMA UAE (@NCEMAUAE) June 28, 2020
Post Your Comments