തിരുവനന്തപുരം: തിരുവനതപുരത്ത് കോവിഡ് ബാധിച്ച വി എസ് എസ് സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. കഴിഞ്ഞ നാലു മുതല്‍ രോഗം സ്ഥിരീകരിച്ച 24 വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ പോയ സ്ഥലങ്ങളുടേയും പങ്കെടുത്ത ചടങ്ങുകളുടേയും വിവരങ്ങളടങ്ങിയ മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത വീട്ടിലെ പാലു കാച്ചിന് ഇയാള്‍ പോയിട്ടുണ്ട്. ജോലി സ്ഥലത്തും പോയി. തന്റെ വസ്തുവിലെ മരം വെട്ടുകാരുമായും സമ്പര്‍ക്കം പുലര്‍ത്തി. തിരുമലയിലെ ശ്രീകൃഷ്ണാ ആശുപത്രിയില്‍ രണ്ട് തവണ ചികില്‍സ തേടി എത്തി.മകളുടെ പുസ്തകം വാങ്ങാന്‍ കാര്‍മല്‍ സ്‌കൂളിലും കേബിളിന്റെ പണമടയ്ക്കാൻ ഏഷ്യാനെറ്റ് കേബിളിന്റെ ഓഫീസിലും പോയി. ആയുര്‍വേദക്കടയായ വസുദേവ വിലാസത്തും ചാല മാര്‍ക്കറ്റിലും പോയി. രോഗം കലശലായതോടെ പിആര്‍എസ് ആശുപത്രിയില്‍ എത്തി. അവിടെ നിന്നും പ്രാഥമിക ചികില്‍സയ്ക്ക് ശേഷം മടക്കി അയച്ചു. കുര്യാത്തിയിലെ കുടുംബ വീടും സന്ദർശിച്ചു. 23നാണ് ശ്വാസ തടസ്സം തുടങ്ങിയത്. ഇതോടെ വീണ്ടും പി ആര്‍ എസില്‍ എത്തിയപ്പോൾ കോവിഡ് പരിശോധന പോസ്റ്റീവ് ആകുകയും ചെയ്തു.
അതേസമയം, നേരത്തെ കോവിഡ് സ്ഥിരീകരിച്ച മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറില്‍ നിന്ന് മൂന്ന് പേര്‍ക്ക് കൂടി രോഗം പിടിപെട്ടു. ഇയാളുടെ മൂന്ന് ബന്ധുക്കള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഓട്ടോ ഡ്രൈവറില്‍ നിന്ന് രോഗം കിട്ടിയവരുടെ എണ്ണം ആറായി. ഇതോടെ തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു.
Post Your Comments