കൊച്ചി: ബ്ലാക്ക്‌മെയിലിംഗ് കേസില്‍ പരാതി നൽകിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് നടി ഷംന കാസിം. സുഹൃത്തുക്കളടക്കം അങ്ങനെ പറഞ്ഞത് വേദനിപ്പിച്ചു. കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റിലായെങ്കിലും ഇപ്പോള്‍ കേള്‍ക്കുന്ന പേരുകളല്ല ഇവര്‍ തന്നോട് പറഞ്ഞത്. പ്രതികളെല്ലാവരും സംസാരിച്ച് കയ്യിലെടുക്കാന്‍ മിടുക്കുള്ളവരാണ്. ആരാണ് എന്നോട് സംസാരിച്ചതെന്ന് അറിയില്ല. പോലീസ് അന്വേഷണം തൃപ്തികരമാണെന്നും ഷംന കാസിം വ്യക്തമാക്കി. ഷംന കാസിമിനെ ബ്ലാക്ക് മെയിലിംഗ് ചെയ്ത കേസിലെ പ്രതിക്കെതിരെ തൃശൂരില്‍ പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. വിവാഹ വാഗ്‌ദാനം നല്‍കി പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.
ബ്ലാക്ക് മെയിലിംഗ് തട്ടിപ്പിന് കൂടുതല്‍ യുവതികള്‍ ഇരയായെന്നാണ് പോലീസ് പറയുന്നത്. പതിനെട്ട് പേരെ തിരിച്ചറിഞ്ഞെന്നും കൂടുതല്‍ പേരും മോഡലിംഗ് രംഗത്ത് നിന്നുള്ള യുവതികളാണെന്നും പോലീസ് പറയുന്നു. അതേസമയം കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയായ യുവ മോഡല്‍ പരാതിയുമായി രംഗത്തെത്തി.
Post Your Comments