വന്ദേഭാരത് ദൗത്യത്തിന്റെ ഒമാനില്‍ നിന്നുള്ള നാലാം ഘട്ടം ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും. 16 വിമാന സര്‍വീസുകളായിരിക്കും ഉണ്ടാവുക. ജൂലൈ ഒന്ന് മുതല്‍ 13 വരെയുള്ള പുതിയ ഷെഡ്യൂളില്‍ 11 സര്‍വീസുകളും കേരളത്തിലേക്കാണ്.കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതല്‍ സര്‍വീസുകളുള്ളത്. കൊച്ചിയിലേക്ക് നാലും തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതവും കോഴിക്കോടിന് ഒരു സര്‍വീസുമാണ് ഉള്ളത്.
ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, മംഗളരു എന്നിവിടങ്ങളിലേക്ക് ഒരോ സര്‍വീസ് വീതവുമുണ്ട്. നാലാം ഘട്ടത്തിലെ എല്ലാ സര്‍വീസുകളും മസ്കറ്റില്‍ നിന്നായിരിക്കും.അതേസമയം വന്ദേഭാരത് ദൗത്യത്തിന് കീഴില്‍ ഇത് വരെ 30 വിമാന സര്‍വീസുകളാണ് ഒമാനില്‍ നിന്നും കേരളത്തിലെത്തിയത്.
Post Your Comments