Latest NewsKeralaNews

രാജ്യസുരക്ഷയെ രാഷ്ട്രീയവത്കരിക്കരുത്: രാഹുൽ ഗാന്ധിയോട് ശരദ് പവാര്‍

സത്താറ: ഇന്ത്യന്‍ പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറവ് വെച്ചെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നടത്തിയ വിമര്‍ശത്തിന് മറുപടിയുമായി എന്‍സിപി അധ്യക്ഷനും മുന്‍ പ്രതിരോധ മന്ത്രിയുമായ ശരദ് പവാര്‍. രാജ്യസുരക്ഷയെ രാഷ്ട്രീയവത്കരിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. 1962 ലെ യുദ്ധത്തിന് ശേഷം 45,000 സ്‌ക്വയര്‍ കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം ചൈന പിടിച്ചെടുത്ത കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: വന്ദേ ഭാരത് ദൗത്യത്തിന്‍റെ അടുത്ത ഘട്ടത്തില്‍ സൗദിയിൽ നിന്നെത്തുന്നത് 11 വിമാനങ്ങള്‍

ഗല്‍വാന്‍ വാലിയില്‍ നടന്ന സംഭവങ്ങള്‍ പ്രതിരോധ മന്ത്രിയുടെ പരാജയമാണെന്ന തരത്തില്‍ വിലയിരുത്താറായിട്ടില്ല. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. പ്രകോപനപരമായി പെരുമാറിയത് ചൈനയാണ്. നമ്മുടെ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ മറ്റുള്ളവര്‍ കടന്നുകയറ്റം നടത്താം. ഡല്‍ഹിയിലിരിക്കുന്ന പ്രതിരോധ മന്ത്രിയുടെ പരാജയമാണ് ഇതെന്ന് പറയാനാകില്ല. പട്രോളിങ് നടന്നിരുന്നു. കടന്നുകയറ്റം തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടായി. സൈന്യം ജാഗ്രത പാലിച്ചിരുന്നു എന്നതിന്റെ തെളിവാണിത്. അല്ലായിരുന്നുവെങ്കില്‍ കടന്നുകയറ്റം ആരും അറിയില്ലായിരുന്നു. അതിനാല്‍ ഈ സമയത്ത് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും ശരദ് പവാര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button