കൊച്ചി: യുവ നടി ഷംനാ കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത തട്ടിപ്പുസംഘം വിരിച്ച വലയിൽ വീണത് പതിനെട്ട് യുവതികൾ. ഒമ്ബത് യുവതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷംന കാസിമിനെ സംഘം ലക്ഷ്യമിടാനുള്ള കാരണം പ്രത്യേകം അന്വേഷിക്കും. ഇതുവരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഐ.ജി വിജയ് സാക്കറെ പറഞ്ഞു. 10ലേറെ പേരുള്ള സംഘമാണ് ബ്ലാക്മെയിലിന് പിന്നില്‍. 15 ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരുമെന്നും ഐ.ജി പറഞ്ഞു. പരാതികള്‍ക്കനുസരിച്ച് കേസെടുക്കും.
അതേസമയം, ബ്ലാക്ക്‌മെയിലിംഗ് കേസില്‍ പരാതി നൽകിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് നടി ഷംന കാസിം പറഞ്ഞു. സുഹൃത്തുക്കളടക്കം അങ്ങനെ പറഞ്ഞത് വേദനിപ്പിച്ചു. കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റിലായെങ്കിലും ഇപ്പോള്‍ കേള്‍ക്കുന്ന പേരുകളല്ല ഇവര്‍ തന്നോട് പറഞ്ഞത്. പ്രതികളെല്ലാവരും സംസാരിച്ച് കയ്യിലെടുക്കാന്‍ മിടുക്കുള്ളവരാണ്. ആരാണ് എന്നോട് സംസാരിച്ചതെന്ന് അറിയില്ല.
പോലീസ് അന്വേഷണം തൃപ്തികരമാണെന്നും ഷംന കാസിം വ്യക്തമാക്കി. ഷംന കാസിമിനെ ബ്ലാക്ക് മെയിലിംഗ് ചെയ്ത കേസിലെ പ്രതിക്കെതിരെ തൃശൂരില്‍ പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. വിവാഹ വാഗ്‌ദാനം നല്‍കി പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.
Post Your Comments