Latest NewsKeralaNews

ഇ–മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതി; പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

4500 കോടി രൂപയുടെ ഇ–മൊബിലിറ്റി പദ്ധതിയിലാണ് അഴിമതി ഉന്നയിച്ചത്

തിരുവനന്തപുരം: കേരള സർക്കാരിനെതിരെ വീണ്ടും അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ–മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 4500 കോടി രൂപയുടെ ഇ–മൊബിലിറ്റി പദ്ധതിയിലാണ് അഴിമതി ഉന്നയിച്ചത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ദുരൂഹമാണ്. സെബി വിലക്കേര്‍പ്പെടുത്തിയ കമ്പനിക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്.

ALSO READ: അറസ്റ്റ് ഭയന്നാണ് മഹേശൻ ആത്മഹത്യ ചെയ്തത്; കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാൻ ;-തുഷാര്‍ വെള്ളാപ്പള്ളി

കമ്പനിക്കെതിരെ മുന്‍ നിയമകമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ എതിര്‍പ്പും നിലനില്‍ക്കുമ്പോഴാണ് നിരോധനമുളള ബഹുരാഷ്ട്രാ കമ്പനിക്ക് കരാര്‍ നല്‍കാനുള്ള തീരുമാനം എടുത്തത്. മാനദണ്ഡങ്ങളെ പൂര്‍ണമായും കാറ്റില്‍പറത്തിയാണ് ഇത്– അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button