റിയാദ്: ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി റിയാദിൽ മരിച്ചു. ഉച്ചക്ക് ചാർട്ടേർഡ് വിമാനത്തിൽ നാട്ടിൽ പോകാൻ ടിക്കറ്റെടുത്ത കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീർ (50) ആണ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിലെ ഹയ്യുസഹാഫയിലെ താമസസ്ഥലത്ത് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം മരണമടഞ്ഞത്. റിയാദിൽ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
പിതാവ്: പരേതനായ അയമ്മദ് കുട്ടി ഹാജി. മാതാവ്: ചെറിയ ഫാത്വിമ. ഭാര്യ: സൗദ, മക്കൾ: മുഹമ്മദ് ആദിൽ, മുഹമ്മദ് ശാമിൽ, ലിയ ഫാത്വിമ.
ഇദ്ദേഹത്തിന്റെ മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, നജീബ് നെല്ലാങ്കണ്ടി, അഷ്റഫ് വെള്ളപ്പാടം, ഇർഷാദ് തുടങ്ങിയവർ രംഗത്തുണ്ട്.
Post Your Comments