Latest NewsIndiaNews

കോൺഗ്രസിന് തലവേദനയായി രാജീവ് ഗാന്ധി ഫൗണ്ടേഷൻ ; ചൈനയിൽ നിന്ന് സംഭാവനയെന്ന ആരോപണം ആവർത്തിച്ച് ബിജെപി

ന്യൂഡൽഹി : കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈന ഉൾപ്പടെയുള്ള വിദേശ ശക്തികളിൽ നിന്ന് സംഭാവന വാങ്ങിയെന്ന ആരോപണം ആവർത്തിച്ച് ബിജെപി നേതാക്കൾ.  സ്‌റ്റെർലിംഗ്‌ ബയോടെക്ക് കേസിൽ കോൺഗ്രസിന്‍റെ പ്രധാന നേതാവ് അഹമ്മദ് പട്ടേലിനെ മണിക്കൂറുകളാണ് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്. ഇതിനിടെ ഗാൽവാൻ സംഘർഷം സംബന്ധിച്ച് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താനാകില്ല എന്ന പ്രതികരണവുമായി എന്‍സിപി നേതാവ് ശരത് പവാറും രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ ഗാൽവാനിൽ കയ്യേറ്റമുണ്ടായില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ആവർത്തിച്ചു ചോദ്യം ചെയ്യുകയാണ് രാഹുൽഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. ഈ സാഹചര്യത്തിലാണ് കോൺഗ്രസിനെതിരെ ബിജെപി എത്തിയിരിക്കുന്നത്.

രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈന സംഭാവന വാങ്ങി, യുപിഎ കാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് രാജീവ് ഗാന്ധി ഫൗണ്ടേഷനിലേയ്ക്ക് മാറ്റിയെന്നും ഇത് രാജ്യ താൽപര്യത്തിന് എതിരാണെന്നും . കോൺ​ഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും തമ്മിൽ ഉള്ള ബന്ധം എന്തെന്ന് വ്യക്തമാക്കണമെന്നും  ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കോർപ്പറേറ്റുകളിൽ നിന്ന് വൻ തുക സംഭാവനയായി വാങ്ങിയിട്ടു അവർ പ്രസംഗിക്കുന്നത് പാവപ്പെട്ടവർക്ക് ഒപ്പമാണ് എന്നാണ്. കോൺ​ഗ്രസിന്റെ കാലത്ത് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയുടെ ഓഡിറ്റർ ആയിരുന്ന കമ്പനിയുടെ സ്ഥാപകൻ മുൻ ധനകാര്യ സഹമന്ത്രി ആയിരുന്നു. ഇത് എന്തിനായിരുന്നു എന്ന് കോൺ​ഗ്രസ് മറുപടി പറയണം. ഫൗണ്ടേഷൻ ആർ ടി ഐ യുടെ പരിധിയിൽ കൊണ്ട് വരാത്തത് എന്ത് കൊണ്ടാണ്? ഫൗണ്ടേഷന്റെ അക്കൗണ്ട് സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കാത്തത് എന്ത് കൊണ്ട് എന്നും നഡ്ഡ ചോദിക്കുന്നു.

ഇതിനിടെയാണ് മൂന്നു വർഷം പഴക്കമുള്ള സ്‌റ്റെർലിംഗ്‌ ബയോടെക്ക് കേസിൽ പാർട്ടിയുടെ മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിനെ എഫോഴ്സ്മെന്‍റ് 6 മണിക്കൂറിലധികം ചോദ്യം ചെയ്തത്. പ്രതിസന്ധി ഘട്ടങ്ങളിൽ മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും സർക്കാരിനെതിരായ വിമർശം തുടരുമെന്നും അഹമ്മദ് പട്ടേൽ പ്രതികരിച്ചു. അതേസമയം ഗാൽവാൻ വിഷയത്തിൽ സർക്കാരിനെ വിമർശിക്കുന്നവർ ഭൂതകാലം കൂടി ഓർക്കണം എന്നാണ് എൻസിപി നേതാവ് ശരത് പവാറിനെ പ്രതികരണം. 1962 ൽ ചൈന 45,000 ചതുരശ്ര കിലോമീറ്റർ കൈവശപ്പെടുത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് മറക്കാനാകില്ല എന്നും ശരത് പവാർ പറഞ്ഞു.

എന്നാൽ എന്തൊക്കെ ആക്രമണങ്ങളും വിമർശനങ്ങും ഉണ്ടായാലും നരേന്ദ്രമോദിയെയും മോദി സർക്കാരിനെയും തുറന്നുകാണിക്കുന്നത് തുടരുമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ജനങ്ങൾക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button