ഇടുക്കി : കോവിഡ് ജാഗ്രത നിർദേശങ്ങള്‍ ലംഘിച്ച് കുമളി ചെക്ക് പോസ്റ്റിന് സമീപം കൂട്ടംകൂടി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഇടുക്കി കുമളി സംസ്ഥാന അതിർത്തിയിലെ പരിശോധന കേന്ദ്രത്തിലുള്ള സന്നദ്ധ പ്രവർത്തകരാണ് വ്യാഴാഴ്ച വൈകിട്ട് റോഡിൽ പിറന്നാളാഘോഷം നടത്തിയത്. സാമൂഹിക അകലം പാലിക്കാതെയും,അത്യാവശ്യകാര്യങ്ങള്‍ക്കായി അതിര്‍ത്തിയില്‍ സജ്ജമാക്കിയ മൂന്ന് ആംബുലന്‍സുകളുടെ ലൈറ്റ് തെളിയിച്ചുമായിരുന്നു ആഘോഷം. പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവർ തന്നെ പകർത്തിയ വീഡിയോ പകർത്തി സോഷ്യൽ മീഡിയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പ്രാഥമികാന്വേഷണത്തിൽ കോവിഡ് ജാഗ്രത ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് കുമളി പൊലീസ് എസ്.ഐ പ്രശാന്ത് വി. നായർ പറഞ്ഞു. കോവിഡ് രൂക്ഷമായ തമിഴ്നാട്ടില്‍ നിന്ന് ദിനം പ്രതി നൂറുകണക്കിനാളുകള്‍ കടന്നു പോകുന്ന പരിശോധനാ കേന്ദ്രമാണ് കുമളിയിലേത്. ഇതുവഴി കടന്നുപോയ പലര്‍ക്കും പിന്നീട് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments