വാരിയംകുന്നന്റെ പേരില്‍ ആഷിക് അബുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സഖാക്കള്‍ക്ക് മുന്നറിയിപ്പും ചില വെളിപ്പെടുത്തലുകളുമായി ഇടതുസഹയാത്രികന്‍ അസീബ് പുത്തലത്ത് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വൈറസ് സിനിമ കൈക്കൊണ്ട നരേഷന്റെ രാഷ്ട്രീയ താല്പര്യത്തേയും വസ്തുതാവിരുദ്ധതയേയും ഉൾകൊള്ളിച്ച് അന്നൊരു റിവ്യു എഴുതിയിരുന്നു. അത് വായിച്ച്, അതിനും എട്ട് മാസം മുന്നേ ശബരിമലവിധിയുടെ പശ്ചാതലത്തിൽ ഫേസ്ബുക്കിൽ ഞാൻ എഴുതിയിട്ട ഒരു കഥ ഷെയർ ചെയ്ത്, ആ കഥ ഷോർട്ട് ഫിലിം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞ് ഇൻബോക്സിൽ വാങ്ങിയ നമ്പറിൽ എന്നെ ആഷിഖ് അബു അന്ന് വിളിക്കുകയുണ്ടായി. ”ദേശാഭിമാനി വായിച്ചാണോ അസീബ് നിപ്പയെക്കുറിച്ചറിഞ്ഞത്?” എന്ന് ചോദിച്ചിരുന്നുവെന്നും അസീബ് പറയുന്നു.
Read also: കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു: ബസ് സര്‍വീസുകള്‍ റദ്ദാക്കി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘ദേശാഭിമാനി വായിച്ചാണോ അസീബ് നിപ്പയെക്കുറിച്ചറിഞ്ഞത്..?’
വൈറസ് സിനിമ കൈക്കൊണ്ട നരേഷന്റെ രാഷ്ട്രീയ താല്പര്യത്തേയും വസ്തുതാവിരുദ്ധതയേയും ഉൾകൊള്ളിച്ച് അന്നൊരു റിവ്യു എഴുതിയിരുന്നു. അത് വായിച്ച്, അതിനും എട്ട് മാസം മുന്നേ ശബരിമലവിധിയുടെ പശ്ചാതലത്തിൽ ഫേസ്ബുക്കിൽ ഞാൻ എഴുതിയിട്ട ഒരു കഥ ഷെയർ ചെയ്ത്, ആ കഥ ഷോർട്ട് ഫിലിം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞ് ഇൻബോക്സിൽ വാങ്ങിയ നമ്പറിൽ എന്നെ ആഷിഖ് അബു അന്ന് വിളിച്ചിരുന്നു.
‘ദേശാഭിമാനി വായിച്ചാണോ അസീബ് നിപ്പയെക്കുറിച്ചറിഞ്ഞത്.?’ എന്നായിരുന്നു ആദ്യ ചോദ്യം.
ആരോഗ്യകരമായ സംഭാഷണത്തിനുള്ള സപേസ് ആദ്യമേ മുറിച്ച അയാളോട് ‘ഞാൻ പലതും വായിക്കലുണ്ട്, നിങ്ങളിപ്പോ മാധ്യമമാണോ വായിക്കൽ.?’ എന്ന് തിരികെ ചോദിച്ചു.
അഗ്രസീവായ ഭാഷയിൽ സിനിമയെപ്പറ്റി ചോദിച്ചും പറഞ്ഞും മുന്നോട്ട് പോയ സംസാരം,
‘സർക്കാരിന്റെ ഇടപെടലിനെ പറ്റി ചോദിക്കാൻ നിങ്ങൾ സർക്കാരിന്റെ ആരാണ്.? എന്ന നിലക്കെത്തി.
‘150 രൂപ കൊടുത്ത് ടിക്കറ്റെടുത്താണ് ഞാൻ സിനിമ കണ്ടത്’ എന്ന മറുപടിയോടെ, താല്പര്യക്കുറവോടെ അവസാനിപ്പിച്ചു.
================================
‘ഇതായിരുന്നില്ല നിപ്പക്കാലത്തെ ആരോഗ്യമന്ത്രി’ എന്ന് ശൈലജ ടീച്ചറടക്കം പിന്നീട് കണ്ട് അഭിപ്രായം പറഞ്ഞ സിനിമയാണ് വൈറസ്. അതെഴുതിയയാളോട് ആഷിഖ് ചോദിച്ചത് ദേശാഭിമാനി വായിച്ചാണോ ബോധ്യങ്ങളുണ്ടാക്കുന്നത് എന്നാണ്.
ദേശാഭിമാനി ഔദ്യോഗികപത്രമായ പാർട്ടിയുടെ വിദ്യാർത്ഥിസംഘടനയുടെ പ്രതിനിധിയായിരുന്ന, ആ പാർട്ടിയുടെ വേദികൾ എപ്പോഴും ഇപ്പോഴും ഉപയോഗിക്കുന്ന, അതിന്റെ ചീഫ് എഡിറ്റർ പി രാജീവ് അടുത്ത സുഹൃത്തായ, അത് പറയുന്നതിന് തൊട്ട് മുന്നേയുള്ള പെരുന്നാളിന് ഫേസ്ബുക്കിലിട്ട ചിത്രത്തിൽ, പങ്കാളി റിമ അയാളുടെ കയ്യിൽ മൈലാഞ്ചിയിടുമ്പോൾ സ്വന്തം പാർട്ടിസാനിസം വെളിവാക്കി കാണുന്ന പാർട്ടിയണികളെ കോൾമയിൽ കൊള്ളിക്കാൻ മടിയിൽ വിരിച്ച അതേ പത്രമാണ് അന്നയാൾക്ക് വസ്തുതാവിരുദ്ധമായവ പ്രസിദ്ധീകരിക്കുന്ന ഒന്നായത്.
എനിവേ, സ്വന്തം സിനിമ മോശമാണെന്ന് പറഞ്ഞതിലെ രോഷമാവും അതെന്നും, അതയാളുടെ പൊളിറ്റിക്കൽ ഹോണസ്റ്റിയെയോ ഹൈ ഡെഫിനിഷൻ കുടുംബചിത്രത്തെ ഫിൽ ചെയ്യാൻ ദേശാഭിമാനി ബാക്ഗ്രൗണ്ടിൽ വരുത്തുന്ന അയാളുടെ പാർട്ടിസാനിസത്തെയോ റദ്ദ് ചെയ്യാനും മാത്രം വലുതല്ലെന്നും ചുമ്മാ ഞാൻ വിശ്വസിക്കുന്നു.
പക്ഷേ, സി പി എമുകാരോട് ഒന്ന് പറയാനുണ്ട്. എന്റെയറിവിൽ രണ്ടേ രണ്ട് സിനിമയിലാണ് അയാൾ നിങ്ങളെ പ്രതിനിധീകരിക്കുന്നവരെ കാണിച്ചിട്ടുള്ളത്.
1. ആരെ കൊന്നാലും 5 ഫ്ലക്സ് വൈകീട്ട് കെട്ടണമെന്ന് പാർട്ടിക്കാരോട് പറയുന്ന, ബുദ്ധിജീവികളെ കളിയാക്കുന്ന, സഖാവെന്ന വിളിച്ച ഫോട്ടോഗ്രാഫറെ സാറെന്ന് തിരുത്തിപ്പിക്കുന്ന, ആത്മാർത്ഥത കാണിക്കാൻ അണിയെ കായലിൽ ചാടിക്കുന്ന പാർട്ടി നേതാവിനെ കാണിച്ച, പതിറ്റാണ്ട് മുന്നേ വന്ന സന്ദേശം സിനിമയിലെ പൊളിറ്റിക്സിനെ വിമർശിച്ച് തലേന്ന് അതേ ശ്യാം പുഷ്കരാദി 916 പൊളിറ്റിക്കൽ കറക്ട്നസ് ടീമെഴുതിയ ‘ടാ തടിയാ’
2. കരിങ്കല്ല് പോലെ നിന്ന ശൈലജ ടീച്ചറെ കവിയൂർ പൊന്നമ്മയാക്കിയ, സമകാലീന കേരളത്തിലെ ഏറ്റവും കരുത്തുറ്റ സ്ത്രീയെ കരക്കിരുത്തി, പേരാമ്പ്രയിൽ നിപ്പക്കാലത്ത് ഏറ്റവും നന്നായി ഇടപെട്ട ടി പി രാമകൃഷ്ണനെ വോട്ട്ബാങ്ക് രാഷ്ട്രീയക്കാരനാക്കിയ, ജമായത്ത് ഇസ്ലാമിക്കാർ എഴുതിയ,
ഒരു കൊല്ലം മുന്നേ നടന്ന ഇൻസിഡന്റുകളെ വളച്ചൊടിച്ച വൈറസ്.
അതുകൊണ്ട് പാർട്ടിക്കാരെ, അയാളുടെ സിനിമകൾ പാർട്ടി പ്രചാരണ പരിപാടിയായൊന്നും കണ്ടേക്കല്ല്. ചുമ്മാ ബാധ്യതയെടുത്ത് നെഞ്ചത്ത് വക്കല്ല്.
ഇന്നിപ്പോ ആഷിഖിന്റെ പുതിയ പടത്തിന്റെ പ്രമോഷന് അയാളുടെ ഫേസ്ബുക്ക് വാൾ നിറയെ ദേശാഭിമാനിയാണ്, പാർട്ടി സ്നേഹത്തിൽ ചാലിച്ച നരേറ്റീവുകളാണ്. ഇസ്ലാമിക തീവ്രവാദാശയങ്ങൾ പറഞ്ഞ, ഐസിസിനെയും താലിബാനെയും വെള്ള പൂശുന്ന ഇസ്ലാമിസ്റ്റ് പിന്നണിക്കാരുടെ സിനിമയിലെ ഔദ്യോഗിക സെക്യുലർ മുഖമാവാനുള്ള പ്രയത്നങ്ങളാണ്.
വാര്യംകുന്നത്താൻ എന്ന സിനിമയിറങ്ങുന്ന രാഷ്ട്രീയ ചുറ്റുപാട് സംഘിനും ഇസ്ലാമിസ്റ്റുകൾക്കും ലാഭക്കച്ചവടമായിരിക്കും. അതിന്റെ ഉള്ളടക്കം വൈറസിനോളം പോലും വളച്ചൊടിക്കണ്ട, ഇവിടുത്തെ സെക്യുലർ സ്പേസിന്റെ പള്ളക്ക് കേറ്റാനുള്ള കത്തിയാവാൻ. പോപ്പുലർ ഫ്രണ്ടുകാരനെയും മൗദൂദിയേയും ആഷിഖ് നമ്പുന്നത് അയാളുടെ കാര്യം. പക്ഷേ, ആഷിക്കെന്ന ഒരു പൊത്തിൽ നിന്ന് രണ്ട് വട്ടം കടിയേൽക്കാതിരിക്കാനുള്ള ബോധം കാണിച്ചാൽ ഇടത് പ്രവർത്തകർക്ക് കൊള്ളാം.
മറ്റൊന്ന് ആഷിക്കിനോടാണ്, പുള്ളി വായിച്ചാലും ഇല്ലേലും..
കോൺഗ്രസും ലീഗും മലബാർ കലാപം വർഗീയമാണെന്ന് മുദ്രകുത്തിയപ്പോൾ,
ചരിത്രത്തിൽ വാര്യംകുന്നത്തിനെ കൃത്യമായി അടയാളപ്പെടുത്തിയത് സി പി ഐ എമുകാരാണ്. ഇ എം എസും എ കെ ജിയും അത് പറഞ്ഞതിന് ബ്രിട്ടീഷ് പട്ടാളം കയ്യാമമിട്ട് ജയിലിലിട്ടവരാണ്, അവസാനമായി സ്വരാജും പിണറായിയും വരെ വാര്യംകുന്നത്തിനെ പറ്റി ആവേശപൂർണമായി പ്രസംഗിച്ചവരാണ്.
അതേ സമയം ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിന് തിരിയിടാൻ കാരണമായ ഖിലാഫത്ത് തകർച്ചക്കായി കൂടെ നിന്ന, ബ്രിട്ടീഷുകാരുടെ കാല് നക്കിയ അനുയായികളെ സൃഷ്ടിച്ച ഇബ്നു അബ്ദുൽ വഹാബിന്റെ പിന്മുറക്കാരാണ്, ഥവാ, വാര്യംകുന്നത്തിനെതിരെ നിന്ന വഹാബി ധാരയുടെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാൻഡ് സൺസാണ് ഇന്നീ സിനിമ എഴുതിയ, ബെസ്റ്റ് ഫ്രണ്ട്സായ സുഡാപ്പി – മൗദൂദികൾ.
നാളെയാ പ്യുരിറ്റൻ ഇസ്ലാമിസ്റ്റ് സൗഹൃദത്തിന്റെ ആലയിൽ നിന്ന് തല്ലിപ്പരുത്തി പുറത്ത് വരുന്ന സിനിമയെ ഏതേലും സി പി ഐ എമുകാരനോ ചരിത്രബോധമുള്ളവനോ വിമർശിച്ചാൽ, റിവ്യു എഴുതിയാൽ അയാളോട് കേറി, ‘ദേശാഭിമാനി വായിച്ചിട്ടാണോ വാര്യംകുന്നത്തിനെ പറ്റിയറിഞ്ഞത്’ എന്ന് ചോദിച്ചേക്കരുത്.
മലബാർ കലാപത്തിന്റെ സാമ്രാജ്യത്ത വിരുദ്ധതയെക്കുറിച്ച് ഇ എം എസിന്റെ ലേഖനം പ്രസിദ്ധീകരിച്ചതിന് നിരോധനം നേരിട്ട, പിന്നീട് ജാമ്യസംഖ്യ പിരിച്ചെടുത്തടച്ച് നിരോധനം നീക്കിയ പത്രമാണ് നിങ്ങൾ അന്നെന്നോട് പുച്ഛത്തോടെ ചോദിച്ച ദേശാഭിമാനി.
കവർപിക്കിടുമ്പോൾ കട്ടൻ ചായക്കൊപ്പം കളറൊപ്പിക്കാനോ, സിനിമയിലൊരു ഫ്രയിമൊപ്പിക്കാൻ പാർട്ടിയാപ്പീസിലെ ബെഞ്ചിൽ പടർത്തിയിടാനോ മാത്രമുള്ളതാണതെന്ന് മിനിമം ഈ സിനിമ കഴിയും വരെയെങ്കിലും കേറി വിചാരിച്ചേക്കരുത്.!
Post Your Comments