KeralaLatest News

കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കം സ്വദേശി ജിഷ്ണു ഹരിദാസിന്റേത്, ഡിഎൻഎ പരിശോധന നടത്താനൊരുങ്ങുന്നു: കൊലപാതകമെന്ന് സംശയം

കോട്ടയം∙ മറിയപ്പള്ളിയില്‍ എംസി റോഡിനു സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കം കുടവത്തൂര്‍ സ്വദേശി ജിഷ്ണു ഹരിദാസിന്റേതാണെന്ന് സ്ഥിരീകരിക്കാനായില്ല. ഫൊറന്‍സിക് പരിശോധനയില്‍ ഇക്കാര്യം കണ്ടെത്താനായില്ല. അസ്ഥികൂടത്തിന്റെ പ്രായവും പഴക്കവും നിര്‍ണയിക്കാനായില്ല. ഡിഎന്‍എ ടെസ്റ്റടക്കം വിദഗ്ധ പരിശോധനകള്‍ ആവശ്യമാണ്. എന്നാല്‍ അസ്ഥികൂടത്തിനൊപ്പം കണ്ട വസ്ത്രങ്ങള്‍ ജിഷ്ണുവിന്റേതാണെന്നും അവര്‍ വ്യക്തമാക്കി.

കുമരകത്തെ ബാര്‍ ഹോട്ടല്‍ ജീവനക്കാരനായ ഇയാളെ ഈമാസം മൂന്നിനാണ് കാണാതായത്. മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെത്തിയ ചെരുപ്പും മൊബൈല്‍ ഫോണും സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കുന്നവരാണ് ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ അറിയിച്ചു. മാംസം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു.

പ്രസിന്റെ പഴയ കന്റീന്‍ കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് അസ്ഥികൂടം കിടന്നിരുന്നത്. ഈ ഭാഗത്ത് ഒരാള്‍ പൊക്കത്തില്‍ കാടു വളര്‍ന്നു നില്‍ക്കുകയായിരുന്നു.കാട് മൂടിക്കിടന്നിരുന്ന പ്രദേശത്തേക്ക് നാട്ടുകാര്‍ സാധാരണ എത്താറില്ല. ഇവിടെ കോഴിമാലിന്യം തള്ളുന്നതും സ്ഥിരം സംഭവമാണ്. അതിനാല്‍ ഗന്ധം പുറത്തറിഞ്ഞില്ല. ഫൊറന്‍സിക് സംഘവും തെളിവു ശേഖരിച്ചു.മരത്തില്‍ ഒരു തുണി തുങ്ങിക്കിടക്കുന്നതായും കണ്ടെത്തിയിരുന്നു. ഇത് ഇയാള്‍ ധരിച്ച ഷര്‍ട്ടിന്റെ അവശിഷ്ടമാണെന്നാണു സംശയം.

ഇതിനു താഴെ വീണു കിടക്കുന്നതു പോലെയാണ് അസ്ഥികൂടം. ധരിച്ച ജീന്‍സിന്റെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിലുണ്ട്. സമീപത്തു നിന്ന് ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തി. വസ്ത്രങ്ങളും പഴ്സും ഫോണും ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.കഴുത്തില്‍ മാല ഉണ്ടായിരുന്നതായാണ് യുവാവിന്റെ ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. മാലയ്ക്കായി ഇന്ന് രാവിലെ പൊലീസ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച എ​ക്സൈ​സ് ഡ്രൈ​വ​റു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

പഴയ കാന്റീന്‍ കെട്ടിടത്തിനു പിറകിലുള്ള പുളിമരച്ചുവട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ചങ്ങനാശേരി ഡിവൈ.എസ്.പി വി.കെ.ജോഫി, ചിങ്ങവനം സി.ഐ ബിന്‍സ് ജോസഫ് എന്നിവര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റിനുശേഷം അസ്ഥികൂടം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. തല വേര്‍പ്പെട്ട നിലയിലായിരുന്നു അസ്ഥികൂടം. മാംസം പൂര്‍ണമായും ശരീരത്തില്‍ നിന്നും വേര്‍പെട്ടിരുന്നു.

കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും മദ്യപന്മാരുടെയും വിഹാര കേന്ദ്രമാണ് ഇവിടം. ശരീരത്തില്‍ മാല കാണാതായതോടെ കൊലപാതകമാണോ ഇതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണോ എന്നകാര്യം വ്യക്തമായി അറിയാന്‍ സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്.

shortlink

Post Your Comments


Back to top button