ശ്രീകണ്ഠപുരം: കോവിഡ്-19 സ്ഥിരീകരിച്ച് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഡ്രൈവർ പടിയൂർ ബ്ലാത്തൂരിലെ കെ.പി. സുനിലി (28) ന്റെ ശ്രവ പരിശോധനാ ഫലം നെഗറ്റിവ്. മൃതദേഹത്തില്‍ നിന്നും ശേഖരിച്ച ശ്രവത്തിന്റെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ചികിത്സയിലിരിക്കെ സുനിലിന്റെ സ്രവ പരിശോധനാ ഫലം പോസിറ്റീവായിരുന്നു.
കഴിഞ്ഞ 14 ന് ആണ് കടുത്ത പനി ബാധിച്ച് സുനിലിനെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16 ന് സ്രവ പരിശോധനാ ഫലം നെഗറ്റീവായതോടെ കോവിഡ് സ്ഥിരീകരിച്ചു. കടുത്ത ന്യുമോണിയ ബാധിച്ച സുനില്‍ 18 ന് മരണത്തിനു കീഴടങ്ങി. ഇയാള്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് അറിയാന്‍ സാധിച്ചിട്ടില്ലായിരുന്നു. മരണ ശേഷം സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.
അതേസമയം സുനിലിന്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടും സഹോദരൻ കെ.പി.സുമേഷ് പരാതി നൽകി.മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ, പട്ടികജാതി-വർഗ കമ്മീഷൻ ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയത്. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പനി ബാധിച്ചതിനെത്തുടർന്ന് സുഹൃത്തിന്റെ ഓട്ടോറിക്ഷയിൽ കഴിഞ്ഞ 14 ന് രാവിലെയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഇവിടുന്ന് കൂടുതൽ പരിശോധനയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് പോകണമെന്ന് പറഞ്ഞതിനെത്തുടർന്ന് അതേ ഓട്ടോറിക്ഷയിൽ വൈകുന്നേരത്തോടെ ആശുപത്രിയിലെത്തി. അന്ന് തന്നെ കോവിഡ് ഐസിയുവിലേക്കാണ് മാറ്റിയത്.
വന്ദേ ഭരത് : ഓസ്ട്രേലിയയില്‍ നിന്ന് പുതിയ വിമാനങ്ങള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
കോവിഡ് പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ കോവിഡ് ഐസിയുവിലേക്ക് മാറ്റിയത് ഗുരതരവീഴ്ചയാണ്. ഇവിടുന്ന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നത് സുനിൽ 16 ന് രാവിലെ സഹോദരൻ സുമേഷിനെ വിളിച്ച ശബ്ദസന്ദേശത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഇതിനിടെ സുനിലിന് കോവിഡ് ബാധിച്ചതൊന്നും അറിയിച്ചിട്ടുമില്ലെന്നും പരാതിയിൽ പറയുന്നു. പിജി വിദ്യാർഥികളാണ് സുനിലിനെ ചികിത്സിച്ചതെന്നും പ്രധാന ഡോക്ടർമാർ പരിശോധനയ്ക്കെത്തിയില്ലെന്നും പരാതിയിലുണ്ട്.
Post Your Comments