Latest NewsIndia

” പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കോടികൾ വഴിമാറ്റി രാജീവ് ഗാന്ധി ഫൗണ്ടേഷനു സംഭാവനയായി നല്‍കി ” രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഹെഡ് ഓഫീസ് നില്‍ക്കുന്നത് തന്നെ അനധികൃത സ്ഥലത്തെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ദുരിതത്തില്‍ പെടുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ (പിഎംഎന്‍ആര്‍എഫ്) നിന്നുള്ള പണം യുപിഎ ഭരണകാലത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷനു നല്‍കിയെന്ന് നഡ്ഡ പറഞ്ഞു.

ഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് കോണ്‍​ഗ്രസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ആണ് കോണ്‍​ഗ്രസിനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വഴിമാറ്റി രാജീവ് ഗാന്ധി ഫൗണ്ടേഷനു സംഭാവനയായി നല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു. രേഖകള്‍ സഹിതം ട്വിറ്ററിലൂടെയാണ് നഡ്ഡ രം​ഗത്തെത്തിയിരിക്കുന്നത്.

ദുരിതത്തില്‍ പെടുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ (പിഎംഎന്‍ആര്‍എഫ്) നിന്നുള്ള പണം യുപിഎ ഭരണകാലത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷനു നല്‍കിയെന്ന് നഡ്ഡ പറഞ്ഞു. പിഎംഎന്‍ആര്‍എഫ് ബോര്‍ഡിലുള്ള സോണിയാ ഗാന്ധി തന്നെയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷ. യാതൊരു ധാര്‍മികതയും സുതാര്യതയും ഇല്ലാത്ത നടപടിയാണിതെന്നും നഡ്ഡ കുറ്റപ്പെടുത്തി.

1991-ല്‍ മന്‍മോഹന്‍ സിങ് നടത്തിയ ബജറ്റ് പ്രസംഗത്തിലെ 16-ാം പേജിലെ 57-ാം ഖണ്ഡിക പ്രകാരം നൂറു കോടി രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷനു നല്‍കി. പ്രതിവര്‍ഷം 20 കോടി രൂപ വച്ച്‌ അഞ്ചു വര്‍ഷത്തേക്കാണു പണം നല്‍കിയതെന്നും ബിജെപി ചൂണ്ടിക്കാട്ടി.മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് സാമ്ബത്തികമായി ചൈനയ്ക്കു കീഴ്‌പെട്ടാണു പ്രവര്‍ത്തിച്ചിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചൈനയ്ക്ക് അനുകൂലമായ വ്യവസ്ഥകള്‍ ഉള്‍പ്പെട്ട വാണിജ്യ കരാര്‍ പ്രവര്‍ത്തികമാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചു.

ഇന്ത്യക്കും ചൈനയ്ക്കുമിടയിലുള്ള വ്യാപാര കമ്മി വര്‍ധിപ്പിക്കുന്ന തരത്തിലായിരുന്നു കരാര്‍. ചൈനീസ് ഇറക്കുമതി വര്‍ധിച്ച്‌ ആഭ്യന്തര വ്യവസായങ്ങളെ ബാധിക്കുമെന്ന് അറിഞ്ഞിട്ടും കരാറുമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നുവെന്നും നഡ്ഡ പറഞ്ഞു. അതെ സമയം രാജീവ്‌ ഗാന്ധി ഫൗണ്ടേഷന്റെ അഴിമതികള്‍ 2015-ല്‍ താന്‍ ചോദ്യം ചെയ്തു തുടങ്ങിയിരുന്നുവെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രമണ്യന്‍ സ്വാമി ആരോപിച്ചു.

ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്ക് വി​സ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തുമെന്ന് അ​മേ​രി​ക്ക

1988-ല്‍ കോണ്‍ഗ്രസിന്റെ ഹെഡ്‌ഓഫീസ് നിര്‍മിക്കുന്നതിന് വേണ്ടി നഗര വികസന മന്ത്രാലയം അനുവദിച്ച സ്ഥലത്താണ് രാജീവ്‌ ഗാന്ധി ഫൗണ്ടേഷന്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും എന്നാല്‍, ആ സ്ഥലം സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ പാടില്ലാത്തതുമാണെന്നും ട്വിറ്ററില്‍ സുബ്രമണ്യന്‍ സ്വാമി കുറിച്ചു. അതേസമയം, പൊതുജനങ്ങളുടെ പണം കുടുംബത്തിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച്‌ ജനങ്ങളെ കോണ്‍ഗ്രസ്‌ ചതിക്കുകയായിരുന്നുവെന്ന പരാമര്‍ശമാണ് ജെ.പി നദ്ദ നടത്തിയത്.

സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഫൗണ്ടേഷനില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക, മന്‍മോഹന്‍ സിങ്, പി. ചിദംബരം എന്നിവര്‍ ബോര്‍ഡ് അംഗങ്ങളാണ്. മോദി സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ചൈനയ്ക്കു കീഴടങ്ങുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് അഴിമതി ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button