ന്യൂഡൽഹി: ഇന്ത്യയിലെ മതവിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ സുപ്രിം കോടതിയില്‍. ശബരിമല പുനഃപരിശോധന ഹര്‍ജിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഒന്‍പതംഗ ഭരണഘടനാ ബെഞ്ച്, തങ്ങളുടെയും വാദം കേള്‍ക്കണമെന്നാണ് യാക്കോബായ സഭാ വിശ്വാസികളുടെ ആവശ്യം.
ആചാരങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം പുരോഹിതന്റേതാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മതവിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് കോലഞ്ചേരി, വരിക്കോലി, കോതമംഗലം, കാരിക്കോട്, പന്നൂര് പള്ളികളിലെ വിശ്വാസികളാണ് ആവശ്യമുന്നയിച്ചത്. മതസ്വാതന്ത്ര്യം ഉറപ്പ് വരുത്തണം.
ALSO READ: നാല് ഉൽഫ ഭീകരരെ സുരക്ഷാ സേന പിടികൂടി; വൻ ആയുധ ശേഖരം കണ്ടെത്തി
വിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതി ഇടപെടരുത്. ആചാരങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം പുരോഹിതന്റേതാണ്. അന്ത്യോഖ്യയിലെ പാത്രീയാര്‍ക്കിസ് ബാവയാണ് പരമാധികാരി. ഇടവക പള്ളികളില്‍ വികാരിയാകുന്നവര് ബാവയുടെ ആത്മീയാധികാരം അംഗീകരിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിറക്കണം. വികാരിമാര്‍ക്ക് പാത്രിയര്‍ക്കീസ് ബാവയുടെയോ അല്ലെങ്കില്‍ അദ്ദേഹത്തെ അംഗീകരിക്കുന്ന ബിഷപ്പിന്റെയോ കൈവയ്പ്പ് വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
Post Your Comments