![](/wp-content/uploads/2020/06/27as3.jpg)
ഡല്‍ഹി : 1965 ൽ അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തില്‍ അന്ന് പ്രതിപക്ഷത്തായിരുന്ന ജനസംഘം നേതാവ് അടൽ ബിഹാരി വാജ്പേയി നടത്തിയ വേറിട്ട പ്രതിഷേധം ചർച്ചയാകുന്നു. 1967 ല്‍ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിനുള്ള കാരണമായി ചൈന ഉയര്‍ത്തിപ്പിടിച്ചത് കന്നുകാലി മോഷണമായിരുന്നു. ഇന്ത്യന്‍ പട്ടാളക്കാര്‍ 100 ആടുകളെയും 59 യാക്കുകളെയും മോഷ്ടിച്ചുവെന്നാണ് ചൈന ആരോപിച്ചത്. ഇപ്പോഴിതാ വാജ്പേയി അന്ന് ചൈനക്ക് കൊടുത്ത മറുപടിയാണ് പുതിയ സാഹചര്യത്തിലും ചർച്ചയാകുന്നത്.
1965 ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തില്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി സര്‍ക്കാറിന്റെ കാലത്താണ് കന്നുകാലി മോഷണ ആരോപണവുമായി ചൈന രംഗത്തെത്തിയത്. ഇന്ത്യന്‍ പട്ടാളക്കാര്‍ ചൈനയുടെ 800 ആടുകളെയും 59 യാക്കുകളെയും മോഷ്ടിച്ചുവെന്നായിരുന്നു ചൈനയുടെ ആരോപണം. തുടർന്ന് ആരോപണം ഉന്നയിച്ച് ചൈന ഇന്ത്യന്‍ സര്‍ക്കാരിന് കത്തെഴുതി. എന്നാല്‍ ആരോപണം ഇന്ത്യ നിഷേധിച്ചു.
അതേസമയം അന്ന് പ്രതിപക്ഷത്തായിരുന്ന വാജ്പേയി ഡല്‍ഹിയിലെ ചൈനീസ് എംബസിയിലേയ്ക്ക് 800ഓളം ആടുകളെ തെളിച്ച് പ്രകടനം നടത്തി. ‘എന്നെ ഭക്ഷിക്കൂ ലോകത്തെ രക്ഷിക്കൂ’ എന്ന പ്ലക്കാര്‍ഡുകള്‍ ആടുകളുടെ ദേഹത്ത് തൂക്കിയിട്ടായിരുന്നു പ്രകടനം.ഇതില്‍ പ്രകോപിതരായ ചൈന വീണ്ടും ലാല്‍ ബഹദൂര്‍ ശാസ്ത്രി സര്‍ക്കാരിന് കത്തെഴുതി. ചൈനയെ അപമാനിക്കുന്ന പ്രവൃത്തിയാണ് വാജ്പേയി ചെയ്തതെന്നും ഇതിന് ശാസ്ത്രി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നുമാണ് ചൈന കത്തില്‍ പരാമർശിച്ചിരുന്നത്.
എന്നാല്‍, ആടുകളുമായി ചൈനീസ് എംബസിയില്‍ പ്രകടനം നടന്നുവെന്ന് ശാസ്ത്രി സര്‍ക്കാര്‍ സമ്മതിച്ചു. പക്ഷേ പ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാറിന് ഒരു നിലപാടും സ്വീകരിക്കാന്‍ കഴിയില്ലെന്നും അത് ഡല്‍ഹിയിലെ ജനങ്ങള്‍ ചൈനക്ക് എതിരെ നടത്തിയ സമാധാനപരമായ പ്രകടനമാണെന്നായിരുന്നു എന്നും ശാസ്ത്രി സര്‍ക്കാര്‍ ചൈനയ്ക്ക് വിശദീകരണം. നല്കി. അതേസമയം ഭീഷണിപ്പെടുത്തല്‍ എന്ന ചൈനയുടെ തന്ത്രത്തെ കളിയാക്കിയ വാജ്പേയിയുടെ പ്രതിഷേധം അന്ന് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.
Post Your Comments