![](/wp-content/uploads/2019/02/new-delhi-president-ram-nath-kovind-along-with-vice-president-m-787377.jpg)
ന്യൂഡല്‍ഹി : ഡിസംബര്‍ 25 ാം തീയ്യതി ജനിച്ച മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഛായാചിത്രം ഇരുപത്താഞ്ചമനായി പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ അനാഛാദനം ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ചിത്രം അനാവരണം ചെയ്തത്. ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇഷ്ടവേഷമായ ദോത്തിയും കുര്‍ത്തയും കറുത്ത ജാക്കറ്റും ധരിച്ച് നില്‍ക്കുന്ന വാജ്‌പേയിയുടെ ചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് കടന്നു ചെല്ലുമ്പോള്‍ തന്നെ സന്ദര്‍ശകരുടെ കണ്ണില്‍പ്പെടും. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പാര്‍ലമെന്റിറി കാര്യ മന്ത്രി വിജയ് ഗോയില്‍ ഇത്തരമൊരു സ്ഥാനനിര്‍ണ്ണയം നടത്തിയത്. കൃഷ്ണ കന്‍ഹായിയാണ് ചിത്രം വരച്ചത്. പൊതുജിവിതത്തിന്റെ പഠന സ്‌കൂളാണ് വാജ്‌പേയിയെന്ന് രാഷ്ട്രപതി അനുസ്മരിച്ചു.
Post Your Comments