KeralaLatest NewsNews

ആറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡിപ്പിക്കപ്പെട്ടു; മൂന്ന് പേര്‍ അറസ്റ്റില്‍

ഇടുക്കി : മുണ്ടക്കയത്ത് ആറ്റില്‍ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡനത്തിനിരയായെന്ന് റിപ്പോര്‍ട്ട്. പീഡനം പുറത്തറിയുമെന്ന സാഹചര്യത്തിലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതിൽ ഒരു പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 20 വയസ്സുള്ള മുണ്ടക്കയം, എരുമേലി സ്വദേശികളായ മഹേഷ്, അനന്തു, രാഹുൽ രാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്.

2016 മുതൽ ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചതായിട്ടാണ് പ്രാഥമിക വിവരം. പാഞ്ചാലിമേട്, മുണ്ടക്കയം എന്നിവിടങ്ങളിൽ വീടുകളിലും മറ്റുമായി 4 പേർ ആദ്യ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് സൂചന.  കഴിഞ്ഞ തിങ്കളാഴ്ചയാണ് പതിനഞ്ചുകാരിയും സുഹൃത്തും വിഷംകഴിച്ച ശേഷം ആറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.

തുടർന്ന് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോൾ വീട്ടുകാർ വഴക്കു പറഞ്ഞതിനാണ് മരിക്കാൻ ശ്രമിച്ചതെന്നായിരുന്നു കുട്ടികൾ ആദ്യം പറഞ്ഞത്. എന്നാൽ മൊഴികളിലെ വൈരുധ്യത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതായി സൂചന ലഭിത്. മൊബൈൽ ഫോൺ വാങ്ങി ശബ്ദ സന്ദേശങ്ങളടക്കം പരിശോധിച്ചപ്പോൾ ചില ആൺകുട്ടികളുമായുള്ള ബന്ധം പൊലീസ് കണ്ടെത്തി. വൈദ്യപരിശോധന നടത്തിയപ്പോൾ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.

അറസ്റ്റിലായവർ അടക്കം നാലുപേർ കഴിഞ്ഞ ഒരു വർഷത്തിനിടെ പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇത് പുറത്തറിയുമെന്നു ഭയന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പെൺകുട്ടികളുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. നാലാമത്തെ പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button