കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജൂലായ് ഒന്നിന് വിചാരണ തുടങ്ങാനിരിക്കെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ വിടുതല്‍ നല്കണമെന്നും കാണിച്ചാണ് ഹര്‍ജി നല്കിയത്.
ബിഷപ്പ് ഫ്രാങ്കോ നേരത്തെ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 2014 മുതല്‍ 2016വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ 13 തവണ തന്നെ പീഡിപ്പിച്ചിരുന്നതായി കന്യാസ്ത്രീയുടെ പരാതിയിലാണ് കേസ്.
Post Your Comments