COVID 19Latest NewsKerala

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച എ​ക്സൈ​സ് ഡ്രൈ​വ​റു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

ചി​കി​ത്സ​യി​ലി​രി​ക്കെ സു​നി​ലി​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം പോസിറ്റീ​വാ​യി​രു​ന്നു.

ശ്രീ​ക​ണ്ഠ​പു​രം: കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച് പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച എ​ക്സൈ​സ് ഡ്രൈ​വ​ർ പ​ടി​യൂ​ർ ബ്ലാ​ത്തൂ​രി​ലെ കെ.​പി. സു​നി​ലി (28) ന്‍റെ ശ്രവ പരിശോധനാ ഫലം നെഗറ്റിവ്. മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച ശ്ര​വ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ സു​നി​ലി​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം പോസിറ്റീ​വാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 14 ന് ​ആ​ണ് ക​ടു​ത്ത പ​നി ബാ​ധി​ച്ച്‌ സു​നി​ലി​നെ ക​ണ്ണൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 16 ന് ​സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ടു​ത്ത ന്യു​മോ​ണി​യ ബാ​ധി​ച്ച സു​നി​ല്‍ 18 ന് ​മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഇ​യാ​ള്‍​ക്ക് എ​വി​ടെ​നി​ന്നാ​ണ് രോ​ഗം പ​ക​ര്‍​ന്ന​തെ​ന്ന് അ​റി​യാ​ന്‍‌ സാ​ധി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. മ​ര​ണ ശേ​ഷം സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്.

അതേസമയം സുനിലിന്റെ മ​ര​ണ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യ​താ​യും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടും സ​ഹോ​ദ​ര​ൻ കെ.​പി.​സു​മേ​ഷ് പ​രാ​തി ന​ൽ​കി.മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സു​ഹൃ​ത്തി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ഴി​ഞ്ഞ 14 ന് ​രാ​വി​ലെ​യാ​ണ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ഇ​വി​ടു​ന്ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​തേ ഓ​ട്ടോ​റി​ക്ഷ​യി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​ന്ന് ത​ന്നെ കോ​വി​ഡ് ഐ​സി​യു​വി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

വന്ദേ ഭരത് : ഓസ്ട്രേലിയയില്‍ നിന്ന് പുതിയ വിമാനങ്ങള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ കോ​വി​ഡ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യ​ത് ഗു​ര​ത​ര​വീ​ഴ്ച​യാ​ണ്. ഇ​വി​ടു​ന്ന് കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന​ത് സു​നി​ൽ 16 ന് ​രാ​വി​ലെ സ​ഹോ​ദ​ര​ൻ സു​മേ​ഷി​നെ വി​ളി​ച്ച ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ നി​ന്ന് ത​ന്നെ വ്യ​ക്ത​മാ​ണ്. ഇ​തി​നി​ടെ സു​നി​ലി​ന് കോ​വി​ഡ് ബാ​ധി​ച്ച​തൊ​ന്നും അ​റി​യി​ച്ചി​ട്ടു​മി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് സു​നി​ലി​നെ ചി​കി​ത്സി​ച്ച​തെ​ന്നും പ്ര​ധാ​ന ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യി​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button