COVID 19Latest NewsNewsIndia

രാജ്യത്തെ 85 ശതമാനം കോവിഡ് കേസുകളും എത്തുന്നത് ഈ എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ 85% കോവിഡ് കേസുകളും അതുമായി ബന്ധപ്പെട്ട മരണവും എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്തെ 85.5% ആക്ടീവായ കോവിഡ് രോഗികളുള്ളതെന്ന് കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച് മന്ത്രിതല സമിതിയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ആരോഗ്യ, പകര്‍ച്ചവ്യാധി തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി 15 സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അയച്ചിരുന്നുവെന്നും കോവിഡ് ബാധിച്ച് മരിച്ചവരില്‍ 87 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാജ്യത്ത് രോഗമുക്തരാകുന്നവരുടെ നിരക്ക് 58 ശതമാനവും മരണ നിരക്ക് മൂന്ന് ശതമാനത്തിനടുത്തുമാണെന്നും അദ്ദേഹം പറയുന്നു.

മഹാരാഷ്ട്ര – 1.53 ലക്ഷം കോവിഡ് ബാധിതര്‍, 7,106 മരണം

ഡല്‍ഹി – 7,240 കോവിഡ് ബാധിതര്‍, 2,492 മരണം

തമിഴ്‌നാട് – 74,622 കോവിഡ് ബാധിതര്‍, 957 മരണം

ഗുജറാത്ത് – 30,158 കോവിഡ് ബാധിതര്‍, 1,754 മരണം

ഉത്തര്‍പ്രദേശ് – 20,193 കോവിഡ് ബാധിതര്‍, 611 മരണം

വെസ്റ്റ് ബംഗാള്‍ – 16,190 കോവിഡ് ബാധിതര്‍, 616 മരണം

തെലങ്കാന – 10,444 കോവിഡ് ബാധിതര്‍, 225 മരണം

എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണമെന്നും മന്ത്രി വിശദീകരിച്ചു.

രാജ്യത്ത് അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.98 ലക്ഷം ആളുകളാണ് ചികിത്സയിലുള്ളത്. 15,685 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. എന്നാല്‍ രാജ്യത്ത് മരണ നിരക്ക് വളരെ കുറവാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.2 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 80 ലക്ഷമായെന്നും ഹര്‍ഷവര്‍ധന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button