വാഷിങ്ടൺ : ചൈനയിലെ വുഹാൻ മത്സ്യ-മാംസ മാർക്കറ്റിൽ നിന്ന് പുറത്തുചാടി ലോകംമുഴുവൻ പരിഭ്രാന്തിയിലാഴ്ത്തിയിയ കോവിഡ് ഇപ്പോൾ ഒരുകോടി ജനങ്ങളിലേക്ക് പടർന്ന് പിടിച്ചിരിക്കുകയാണ്. 185 രാജ്യങ്ങളിലും പ്രത്യേക ഭരണപ്രദേശങ്ങളിലുമായി കോവിഡ് രോഗികളുടെ എണ്ണമാണ് ഒരുകോടിയിലേക്ക് അടുത്തിരിക്കുന്നത്. മരണം അഞ്ചുലക്ഷത്തിലേക്കും എത്തുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 4,805 പേരാണ് ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 98.93 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്.
കോവിഡ് ഏറ്റവുമധികം നാശം വിതച്ചത് അമേരിക്കയിലാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 25,52,956 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. 1,27,640 പേര് രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞു. 10,68,703 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്. 44156പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിന്റെ പത്തിരട്ടിയാകാന്‍ സാധ്യതയെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ മുന്നറിയിപ്പ്. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണെന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഡോക്ടര്‍ അന്റോണി ഫൗസി വ്യക്തമാക്കി.
തെക്കെ അമേരിക്കൻ രാജ്യമായ ബ്രസീലാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത്. 12 ലക്ഷത്തിലധികം രോഗികളും 55,000 മരണവും. റഷ്യയിൽ രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്.
രോഗബാധിതരുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 4,90,401 പേരാണ് രോഗബാധിതതരായത്. ഇതിൽ 2,85,636 പേർ രോഗമുക്തി നേടി. 1,89,463 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് 58.24 ശതമാനമായി വര്‍ധിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments