COVID 19Latest NewsNewsIndia

ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 നുമായി ബന്ധപ്പെട്ട ADEM- എന്ന അപൂർവ നാഡീരോഗത്തിനു വിജയകരമായ ചികിത്സ

ഗുരുഗ്രാം • കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ സമർപ്പിച്ചിട്ടുള്ള മെഡിയോർ ഹോസ്പിറ്റൽ മനേസറിൽ ബീഹാറിലെ 36 വയസ്സുള്ള ഒരു അതിഥി തൊഴിലാളിയെ വിജയകരമായി ചികിത്സിച്ചു ഭേദമാക്കി. COVID-19 നുമായി ബന്ധപ്പെട്ട ADEM (വളരെ അപൂർവ്വമായ ഒരു ന്യൂറോളജിക്കൽ ഡിസോർഡർ) മാനസിക നിലയിൽ മാറ്റങ്ങളും ഉയർന്ന പനിയും ഉള്ള രോഗിയെ മറ്റൊരു ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത് 2020 മെയ് 17-നാണു മെഡിയോർ മനേസറിൽ അഡ്മിറ്റ് ചെയ്തത്. അഡ്മിഷൻ സമയത്ത് അബോധാവസ്ഥയിലായിരുന്നു അദ്ദേഹം, പിന്നീട് COVID-19-നായുള്ള PCR ടെസ്റ്റിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

അക്യൂട്ട് ഡിസ്സെമിനേറ്റഡ് എൻസെഫലോമൈലൈറ്റിസ് (ADEM) വളരെ അപൂർവ്വമായ ഒരു നാഡീരോഗ മാണ്. ഇത് സാധാരണയായി കുട്ടികളിൽ കാണപ്പെടുന്നുണ്ടെങ്കിലും ഏതു പ്രായത്തിലുള്ളവരെയും ഇത് ബാധിക്കാം. ശരീരത്തിലെ അണുബാധയ്ക്ക് നേരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ പരിണിത ഫലമാണ് ADEM. ഈ പ്രതിപ്രവർത്തനത്തിൽ, അണുബാധയെ ചെറുക്കുന്നതിനു പകരം പ്രതിരോധ സംവിധാനം തലച്ചോറിലും സുഷുമ്നയിലും വീക്കത്തിന് കാരണമാകുന്നു. ഈ പ്രതിരോധ പ്രതികരണവും ഡിമൈലിനേഷൻ പ്രക്രിയയ്ക്ക് കാരണമാകുന്നു, (തലച്ചോറിലെ നാഡികളുടെ സംരക്ഷണ കോട്ടിംഗ് തകരാറ് സംഭവിക്കുന്ന പ്രക്രിയ). തലവേദന, പനി, മാനസിക അസ്ഥിരത, കൈകളിലോ കാലുകളിലോ ബലക്ഷയം, ആശയക്കുഴപ്പം അല്ലെങ്കിൽ ഹൃദയാഘാതം എന്നിങ്ങനെ വിവിധ ന്യൂറോളജിക്കൽ ലക്ഷണങ്ങളുള്ള ഒരു അതിവേഗം വളരുന്ന രോഗമാണ് ADEM.ചില ഗുരുതരമായ കേസുകൾ കോമയിലേക്കും നയിക്കാം.

രോഗിയുടെ എക്സ്-റേയിൽ രണ്ട് ശ്വാസകോശങ്ങളിലും COVID 19 ന്യൂമോണിയ ലക്ഷണങ്ങൾ കാണിച്ചെങ്കിലും മസ്തിഷ്കത്തിന്റെ സ്കാനിൽ (CT) ഇൻട്രാക്രാനിയൽ ഹീമോറേജ് ലക്ഷണങ്ങൾ ഒന്നും കാണിച്ചില്ല. എന്നാൽ വെളുത്ത ദ്രവ്യം നിറഞ്ഞ ഹൈപ്പോതെനേഷൻ മൾട്ടിഫോക്കൽ ഭാഗങ്ങൾ ഉണ്ടായിരുന്നു. മസ്തിഷ്കത്തിന്റെ രണ്ടു അർദ്ധഗോളങ്ങളും ബേസൽ ഗാംഗ്ലിയ ഉൾപ്പെടെ തലച്ചോറിന്റെ പ്രധാന ഭാഗങ്ങളും ഉൾപ്പെടുന്ന അസാധാരണ സിഗ്നലുകളുടെ വിപുലമായ ഭാഗങ്ങൾ എം ആർ ഐ കാണിച്ചുകൂടാതെ അദ്ദേഹത്തിന്റെ തലച്ചോറിലെ ദ്രവ പരിശോധനയും നടത്തി, ADEM (അക്യൂട്ട് ഡിസ്സെമിനേറ്റഡ് എൻസെഫലോമൈലൈറ്റിസ്) എന്ന COVID-19 രോഗത്തിന്റെ അപൂർവ സങ്കീർണ്ണതയാണ് അദ്ദേഹത്തിന് എന്ന് രോഗനിർണ്ണയം ചെയ്തു . മനേസർ മെഡിയോർ ആശുപത്രിയിലെ ഡോക്ടർ ആശിഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഐസിയു ടീം ഇൻട്രാവീനസ് ഇമ്മ്യൂണോഗ്ലോബുലിൻ (IVIG) തെറാപ്പിയും മറ്റ് ചികിത്സാ രീതികളും ഉപയോഗിച്ച് രോഗിയെ ചികിത്സിക്കുകയും ഒടുവിൽ ഐസിയുവിൽ 25 ദിവസത്തെ ചികിത്സയ്ക്ക് ശേഷം, ഒടുവിൽ അദ്ദേഹം രോഗമുക്തി നേടി, ബോധം വീണ്ടെടുക്കുകയും ചെയ്തു. തുടർ പരിശോധനയിൽ COVID-19 നെഗറ്റീവ് ആവുകയും ചെയ്തു.

മെഡിയോർ ഹോസ്പിറ്റലിലെ ടീം വിജയകരമായി കൈകാര്യം ചെയ്ത ഈ ശ്രദ്ധേയമായ കേസിനെ കുറിച്ച് മെഡിയോർ ഹോസ്പിറ്റൽ ഡയറക്ടർ – ക്രിട്ടിക്കൽ കെയർ മെഡിസിൻ ഡയറക്ടർ ഡോ. ആശിഷ് ഗുപ്തയുടെ വാക്കുകൾ , ” മെഡിയോർ ഹോസ്പിറ്റൽ മനേസർ – COVID-19 രോഗികളുടെ ചികിത്സയ്ക്കും മാനേജ് മെന്റിനുമായി സമർപ്പിക്കപ്പെട്ട ഫെസിലിറ്റിയാണ്.ഇതുവരെ 200-ൽ കൂടുതൽ രോഗികളെ ചികിത്സിച്ചിട്ടുണ്ട്. നമ്മുടെ വിദഗ്ധ സംഘം COVID-നായി വിജയകരമായി ചികിത്സ നടത്തിയ ADEM-ന്റെ ആദ്യത്തെ കേസാണിത്. നമ്മുടെ ഇപ്പോഴത്തെ അറിവനുസരിച്ച് COVID-19 ബന്ധപ്പെട്ട ADEM-ന്റെ കേസുകൾ ഒന്നും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.”

ഇതുവരെ, COVID-19 ബന്ധപ്പെട്ട ADEM-ന്റെ വളരെ കുറച്ച് കേസുകൾ മാത്രമേ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ .

മെഡിയോർ ഹോസ്പിറ്റലിലെ മെഡിക്കൽ ടീം നൽകുന്ന അനുകമ്പയും പരിചരണവും കാരണം, രോഗിക്ക് നല്ല ന്യൂറോളജിക്കൽ പുരോഗതി ഉണ്ടാവുകയും , 2020 ജൂൺ 11-ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button