Latest NewsKeralaNews

മാപ്പിള ലഹള പ്രമേയമാക്കിയുള്ള സിനിമ; സംവിധായകന്‍ അലി അക്ബറിന് വധ ഭീഷണി

കോഴിക്കോട്: ചലച്ചിത്ര സംവിധായകന്‍ അലി അക്ബറിന് വധ ഭീഷണി. മാപ്പിള ലഹള പ്രമേയമാക്കി സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറിന് വധ ഭീഷണി ഉണ്ടായത്. വിദേശത്ത് നിന്നും നാട്ടില്‍ നിന്നുമാണ് ഭീഷണിയെന്നാണ് വിവരം.

വാരിയം കുന്നന്‍ എന്ന പേരില്‍ ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറും സമാന സിനിമ പ്രഖ്യാപിച്ചത്. ആഷിഖിന്റെ സിനിമയില്‍ പൃഥ്വിരാജ് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയെന്ന നായക കഥാപാത്രമാകുമ്പോള്‍ ഇതേ കഥാപാത്രത്തെ വില്ലനാക്കിയാണ് അലി അക്ബര്‍ സിനിമയൊരുക്കുന്നത്.

നട്ടെല്ലുള്ള നടന്മാര്‍ തന്റെ സിനിമയുമായി സഹകരിക്കണമെന്നും പൊലിഞ്ഞുപോയ ആത്മാക്കളുടേതാണ് തന്റെ സിനിമയെന്നും അലി അക്ബര്‍ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. അതേസമയം, സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ താന്‍ വധഭീഷണി നേരിടുകയാണെന്ന് അലി അക്ബര്‍ അറിയിച്ചു.

ALSO READ: തിരിച്ചടി ഉടൻ? ഡൽഹിയിൽ കരസേനാ മേധാവി ജനറൽ- കേന്ദ്ര പ്രതി രോധ മന്ത്രി കൂടിക്കാഴ്ച; ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി

തന്നെ കുറേ പേര്‍ കൊല്ലാന്‍ വരുന്നുണ്ടെന്ന് അലി അക്ബര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ഇനി തന്നെ കൊന്നു എന്ന് തന്നെ വിചാരിക്കുക. ഈ സിനിമ ഇല്ലാതാവുകയില്ല. അതിനാല്‍ തനിക്ക് ഭയമില്ല. സത്യത്തിന്റെ കൂടെയാണ് പോകുന്നത്. എഴുതപ്പെട്ട ചരിത്രത്തിന്റെയും ജീവിച്ചിരിക്കുന്ന സാക്ഷ്യപത്രത്തിന്റെയും കൂടെയാണ് താന്‍ പോവുകയെന്നും അലി അക്ബര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button