Latest NewsNewsIndia

‘പിണറായി സര്‍ക്കാര്‍ മണ്ടത്തരം തിരുത്തിയതിനെയാണ് കേന്ദ്രം അഭിനന്ദിച്ചത്’ മുഖ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇംഗ്ലീഷറിയുന്നവരെ വെക്കണമെന്ന് വി മുരളീധരന്‍

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് വി മുരളീധരൻ പറഞ്ഞു. കേന്ദ്രത്തിന്റെ കത്തിലെ കോപ്ലിമെന്റ് എന്ന വാക്ക് അഭിനന്ദനമല്ല. അപ്രായോ​ഗിക സമീപനം മാറ്റിയതിലെ അഭിനന്ദനം ആണ് അറിയിച്ചത്. മലയാളികളെ പരിഹസിക്കുകയാണ് കേരള സർക്കാർ ചെയ്തത്. കത്തിലെ വാക്കുകളുടെ അർത്ഥം മലയാളികൾക്കറിയാം.

പിആർ വർക്കിന് കൊടുക്കുന്ന പണം കോവിഡ് പ്രതിരോധത്തിന് ഉപയോ​ഗിക്കണം. പിആറിലൂടെ കൊറോണയെ പ്രതിരോധിക്കാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ടത്തരം പറ്റിയത് തിരുത്തിയതില്‍ സന്തോഷം എന്നാണ് പറഞ്ഞത്. കോവിഡ് രേഖ വേണമെന്ന നിലപാട് മാറ്റിയതിനെ അംഗീകരിച്ചതാണ്.

ALSO READ: നഗ്നത പ്രദർശനം; പോക്‌സോ കേസുകളിലടക്കം പ്രതിയായി ഒളിവിൽ കഴിയുന്ന രഹന ഫാത്തിമ സ്വകാര്യ ചാനൽ ലൈവിൽ; അറസ്റ്റ് ചെയ്യാതെ കേരള പോലീസ്

കോംപ്ലിമെന്റും കണ്‍ഗ്രാചുലേഷന്‍സും തമ്മിലുള്ള വ്യത്യാസം പിആറുകാര്‍ക്കറിയില്ല. യുഎന്‍ വെബിനാറില്‍ പങ്കെടുത്തതിന് ഫ്ലക്സ് വക്കേണ്ടതില്ല. താന്‍ ഇന്നും പങ്കെടുക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്കും കത്തുനല്‍കിയിട്ടുണ്ട്. തെലങ്കാനയെയും ഒഡീഷയെയും ഹരിയാനയെയും അഭിനന്ദിച്ച് കേന്ദ്രം കത്ത് നല്‍കിയിരുന്നു. അവരാരും ഇങ്ങനെ പിആര്‍ വര്‍ക്കിന് ഉപയോഗിച്ചില്ല. ചിലരെപ്പോലെ എല്ലാം അറിയാമെന്ന് പറയുന്നില്ല, കുറച്ചൊക്കെ അറിയാം. പരിശോധനയില്‍ കേരളം നില്‍ക്കുന്നത് ഏറെ പിന്നിൽ. ഇരുപത്തെട്ടാം സ്ഥാനത്താണെന്നും വി. മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button