റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3938 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം174577 ആയി. 46 പേരാണ് ഇന്ന് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1474 ആയി ഉയരുകയും ചെയ്ത. അതേസമയം 2589 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം120471 ആയി. 52632 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2273 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
രാജ്യത്തെ മരണ സംഖ്യയിൽ ജിദ്ദയാണ് മുന്നിൽ തുടരുന്നത്. 469 പേരാണ് ജിദ്ദയിൽ ഇതുവരെ മരിച്ചത്. മക്കയിൽ 397 ഉം റിയാദിൽ 252ഉം ആണ് മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 195 പട്ടണങ്ങളാണ് രോഗത്തിന്റെ പിടിയിലായത്. പുതുതായി 38,470 സ്രവസാമ്പിളുകൾ പരിശോധിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ 1,456,241 പി.സി.ആർ ടെസ്റ്റുകൾ നടന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചത് ദമ്മാം 346, ഹുഫൂഫ് 332, അൽമുബറസ് 294, ഖമീസ് മുശൈത് 243, ജിദ്ദ 243, ഖത്വീഫ് 237, റിയാദ് 217, അൽഖോബാർ 205, മക്ക 184, ത്വാഇഫ് 157, മദീന 148, ഹഫർ അൽബാത്വിൻ 119, ഹാഇൽ 100, നജ്റാൻ 86, ബുറൈദ 84, ദഹ്റാൻ 82, അബഹ 58, അഹദ് റുഫൈദ 42, ജുബൈൽ 40, മഹായിൽ 36, തബൂക്ക് 32, ബീഷ 29, ജീസാൻ 28, ശറൂറ 28, വാദി ബിൻ ഹഷ്ബൽ 26, ബേയ്ഷ് 25, ഉനൈസ 24, യാംബു 20, അൽബാഹ 19, അൽറസ് 18, നാരിയ 16, സകാക 15, അൽനമാസ് 15, അൽഖഫ്ജി 15, അൽഹായ്ത് 15, വാദി അൽദവാസിർ 14, റിജാൽ അൽമ 12, ഖുറയാത് അൽഉൗല 12, അൽഖർജ് 11, തുറൈബാൻ 10, അൽമജാരിദ 10, അബ്ഖൈഖ് 9, സഫ്വ 9, താദിഖ് 9, മഖ്വ 8, അൽഅസിയ 8, അൽബദാഇ 8, റഫ്ഹ 8, സാജർ 8, ഖുൻഫുദ 7, സറാത് ഉബൈദ 7, ഫർസാൻ 7, ഖുലൈസ് 7, ഹനാഖിയ 6, തനൂമ 6, സബ്ത് അൽഅലായ 6, തത്ലീത് 6, റാബിഗ് 6, മിദ്നബ് 5, ബലസ്മർ 5, ദഹ്റാൻ അൽജനൂബ് 5, മുലൈജ 5, അൽഅർദ 5, സബ്യ 5, അറാർ 5, മഹദ് അൽദഹബ് 4, ബുഖൈരിയ 4, അൽനബാനിയ 4, റിയാദ് അൽഖബ്റ 4, സാംത 4, അഹദ് അൽമസ്റ 4, അൽഖുറ 3, അൽഉല 3, അൽമുസൈലിഫ് 3, ബാരിഖ് 3, അൽബത്ഹ 3, റാസതനൂറ 3, സൽവ 3, അൽഖുസൈമ 3, ബദർ അൽജനൂബ് 3, ഹബോണ 3, റൂമ 3, അൽമൻദഖ് 2, ഖിൽവ 2, അൽമുവയ്യ 2, അൽബഷായർ 2, തബാല 2, ഖുബാഷ് 2, റഫാഇ അൽജംഷ് 2ഏ അൽബദ 2, തൈമ 2, ഉംലജ് 2, അൽഅഖീഖ് 1, ബൽജുറഷി 1, ദൂമത് അൽജൻഡൽ 1, അൽമഖ്വ 1, തബർജൽ 1, ഖൈബർ 1, ദറഇയ 1, അൽഖുറയാത് 1, അൽഖൂസ് 1, നമീറ 1, തുർബ 1, അൽഖഹ്മ 1, അബൂഅരീഷ് 1, അൽദർബ് 1, അൽഅയ്ദാബി 1, ഫൈഫ 1, താർ 1, യാദമഅ 1, അൽഉവൈഖല 1, ശഖ്റ 1, തുമൈർ 1, വുതെലാൻ 1, ദുബ 1.
Post Your Comments