ന്യൂഡൽഹി: ഇന്ത്യ ചൈന അതിർത്തി തർക്ക വിഷയത്തിൽ കാര്യങ്ങൾ തകിടം മറിയുന്നതായി റിപ്പോർട്ട്. ഗാൽവാൻ താഴ്വര പൂർണമായും ഞങ്ങളുടേതെന്ന് ചൈന അവകാശ വാദം ഉന്നയിച്ച പശ്ചാത്തലത്തിൽ 36000 സൈനികരെ ഇന്ത്യ അധികമായി അതിർത്തിയിൽ വിന്യസിച്ചു. ഏതു നിമിഷവും എന്തു വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയിലാണ് അതിർത്തി മേഖല.
ഇന്ത്യയും ചൈനയും ഗല്‍വാന്‍ താഴ്‌വരയിലേയും പാംഗോങ്ട്സോയിലേയും സംഘര്‍ഷത്തിന്റെ തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു തന്ത്രപ്രധാനമായ ദെപ്‌സാങ് സമതലത്തില്‍ ചൈനീസ് സൈന്യം അതിര്‍ത്തി മുറിച്ചു കടന്നു . തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനുള്ള ചൈനയുടെ മറ്റൊരു ശ്രമമായി ഈ കയ്യേറ്റത്തെ കാണാം.
പ്രധാനപ്പെട്ട ദൗലത്താ ബെഗ് ഓള്‍ഡിയിലെ എയര്‍ സ്ട്രിപ്പിന് 30 കിലോമീറ്റര്‍ തെക്ക്-കിഴക്കായിട്ടാണ് ചൈനീസ് സൈന്യം കയ്യേറ്റം നടത്തുകയും ധാരാളം സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുള്ളത്. ദെപ്‌സാങ് സമതലത്തിലെ കുപ്പിക്കഴുത്ത് പോലുള്ള വൈ-ജംഗ്ഷനിലാണ് സൈന്യം തമ്പടിച്ചത്. സൈനികര്‍, യുദ്ധ വാഹനങ്ങള്‍, സൈനികോപകരണങ്ങള്‍ എന്നിവ ചൈന വിന്യസിച്ചിട്ടുണ്ട്.
2013 ഏപ്രിലില്‍ ചൈനീസ് സൈന്യം ഇവിടം കയ്യേറിയിരുന്നു. ഇരുവശത്തേയും സൈനികര്‍ മുഖാമുഖം മൂന്നാഴ്ചയോളം നില്‍ക്കുകയും നയതന്ത്രതലത്തിലെ ചര്‍ച്ചകളെ തുടര്‍ന്ന് പൂര്‍വ സ്ഥിതിയിലാക്കുകയും ചെയ്തിരുന്നു. കൂടാതെ ഇന്ത്യ ഒരു സൈനിക പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ചൈനീസ് സംഘത്തിന് 1.5 അകലെയുള്ള വഴിയിലൂടെ ഇവിടേക്ക് പ്രവേശിക്കാന്‍ സാധിക്കും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ അതിര്‍ത്തി കയ്യേറുന്ന ചൈനയുടെ പതിവ് വർധിച്ചു വരികയാണ്. 2017-ല്‍ 75 സംഭവങ്ങളും 2018-ല്‍ 83 ഉം, 2019-ല്‍ 157 ഉം തവണ ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറി.
Post Your Comments