ന്യൂഡല്‍ഹി: ചൈനയോട് നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണമെങ്കില്‍ നേരത്തെ ഒപ്പുവച്ച കരാറുകളെ ചൈന മാനിക്കേണ്ടതുണ്ടെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. നിലവിലെ സാഹചര്യങ്ങള്‍ ഇരുരാജ്യങ്ങളുടേയും ബന്ധം ദുര്‍ബലമാക്കുമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഗാല്‍വാന്‍ താഴ്വരയില്‍ ജൂണ്‍ 15 ന് നടന്ന അക്രമത്തിനുശേഷം ഇരുരാജ്യങ്ങളും മേഖലയില്‍ വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.
ഗാല്‍വാന്‍ താഴ്വരയുടെ പരമാധികാരത്തെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദത്തെ ഇന്ത്യ അപലപിച്ചു. യഥാര്‍ഥ നിയന്ത്രണരേഖയില്‍ സ്ഥിതിഗതികള്‍ മാറ്റാനുള്ള ചൈനയുടെ ഏകപക്ഷീയ ശ്രമം അംഗീകരിക്കില്ല. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സ്ഥിതിഗതികള്‍ മാറ്റാന്‍ ഇന്ത്യ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ശ്രീവാസ്തവ പറഞ്ഞു.
Post Your Comments