ബെയ്ജിങ് : സൈനികരോട് മൃദുസമീപനവുമായി ചൈന. ഗല്‍വാന്‍ താഴ്വരയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായി ചൈന രംഗത്ത് എത്തിയതായാണ് റിപ്പോര്‍ട്ട്. . ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ എഡിറ്റര്‍ ഹു ഷിന്‍ എഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണു വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മരിച്ചവരെ ഏറ്റവും ആദരവോടെയാണു സൈന്യത്തില്‍ പരിഗണിക്കുന്നത്. വിവരങ്ങള്‍ ശരിയായ സമയത്ത് സമൂഹത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. നായകന്മാരെ അര്‍ഹിക്കുന്നതുപോലെ ബഹുമാനിക്കാനും ഓര്‍മിക്കാനും കഴിയും’- ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടേതില്‍നിന്ന് വ്യത്യസ്തമായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അംഗങ്ങളായ രക്തസാക്ഷികള്‍ക്ക് ബഹുമാനവും അംഗീകാരവും ലഭിച്ചിട്ടില്ലെന്നതില്‍ അവരുടെ കുടുംബങ്ങള്‍ പ്രകോപിതരാണെന്നു സൂചിപ്പിക്കുന്ന വീഡിയോ പുറത്തുവന്നു രണ്ട് ദിവസത്തിന് ശേഷമാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.
Post Your Comments