COVID 19Latest NewsIndiaNews

കോവിഡ് രോഗികളുടെ മൃതദേഹങ്ങളോട് അനാദരവ് ; മറവ് ചെയ്യാന്‍ കൊണ്ടുപോയത് ജെസിബിയിലും മുനിസിപ്പാലിറ്റി വാഹനത്തിലും

അമരാവതി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ കൊണ്ടുപോയത് ജെസിബിയിലും മുനിസിപ്പാലിറ്റി വാഹനത്തിലും. ആന്ധ്രാപ്രദേശിലെ ശീകാകുളം ജില്ലയിലെ പസാലയിലാണ് കോവിഡ് രോഗികളുടെ മൃതദേഹങ്ങളോട് ഇത്തരത്തില്‍ അനാദരവ് കാണിച്ചിരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ചവര്‍ വാഹനങ്ങളില്‍ ഒപ്പമുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ വിവാദമായി. ഇതേതുടര്‍ന്ന് ലോക്കല്‍ സാനിറ്ററി ഇന്‍സ്‌പെക്ടറെയും മുനിസിപ്പാലിറ്റി കമ്മീഷണറെയും കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വരാഞ്ഞതിനാല്‍ മറവ് ചെയ്യുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ ഇതിനോട് പ്രതികരിച്ചത്.

അതേസമയം, ആന്ധ്രാപ്രദേശില്‍ 605 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 11489 ആയി. അതേസമയം, 6147 പേരാണ് നിലവില്‍ സംസ്ഥാനത്ത് രോഗബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേരാണ് ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 146 ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button