ന്യൂഡല്‍ഹി : കോൺഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നഡ്ഡ രംഗത്ത്. ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് മറുപടിയുമായി ജെ.പി നഡ്ഡ എത്തിയിരിക്കുന്നത്. 2005-, 2007-2008 വര്‍ഷത്തില്‍ യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം രാജീവ് ഗാന്ധി ഫൗണ്ടേഷനായി ചെലവഴിച്ചുവെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ ആരോപിച്ചു.
ട്വിറ്ററിലൂടെയാണ് നഡ്ഡയുടെ ആരോപണം. ‘പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (പി.എം.എന്‍.ആര്‍.എഫ്) ദുരിതത്തിലായ ആളുകളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍ യുപിഎ കാലത്ത് ഈ നിധിയില്‍നിന്നുള്ള പണം രാജീവ് ഗാഡിലുണ്ടായിരുന്നത് സോണിയ ഗാന്ധിയാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷന്ധി ഫൗണ്ടേഷന് സംഭാവന നല്‍കി. അന്ന് പി.എം.എന്‍.ആര്‍.എഫ് ബോര്‍യും സോണിയ ഗാന്ധിയാണ്. തികച്ചും അപലപനീയമാണിത്. ധാര്‍മ്മികതയേയും നടപടിക്രമങ്ങളേയും അവഗണിച്ച് ഒട്ടും സുതാര്യതയില്ലാത്ത നടപടി’, നഡ്ഡ ട്വീറ്റില്‍ കുറിച്ചു.
ഒപ്പം രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നല്‍കിയവരുടെ പട്ടികയും അദ്ദേഹം പങ്കുവെച്ച
കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം ഇന്ത്യയിലെ ജനങ്ങള്‍ പി.എം.എന്‍.ആര്‍.എഫിലേക്ക് നല്‍കിയത് അവരുടെ സഹപൗരന്‍മാരെ സഹായിക്കുന്നതിനുവേണ്ടിയാണ്. ഈ പൊതുപണം ഒരു കുടുംബം നടത്തുന്ന ഫൗണ്ടേഷനിലേക്ക് വഴിതിരിച്ചുവിടുന്നത് നിര്‍ലജ്ജമായ തട്ടിപ്പ് മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും നഡ്ഡ പറഞ്ഞു. ഒരു കുടുംബത്തിന്റെ ധനാര്‍ത്തിക്കുവേണ്ടി രാജ്യം വളരെയധികം വിലനല്‍കി. സ്വന്തം നേട്ടങ്ങള്‍ക്കായി നടത്തിയ കൊള്ളയ്ക്ക് കോണ്‍ഗ്രസിന്റെ രാജകുടുംബം മാപ്പ് പറയണമെന്നും നഡ്ഡ ട്വീറ്റില്‍ കുറിച്ചു.
Post Your Comments