COVID 19Latest NewsIndiaNews

ബജാജ് ഫാക്ടറിയിലെ രണ്ടു ജീവനക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചു : 100 ലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ഔറംഗബാദ്: മോട്ടോര്‍ വാഹന നിര്‍മാതാക്കളായ ബജാജ് ഫാക്ടറിയിലെ രണ്ടു ജീവനക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചു. പ്ലാന്റിലെ 100 ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള വലൂജ് പ്ലാന്റിലെ രണ്ടു ജീവനക്കാരാണു രോഗം ബാധിച്ചു മരിച്ചത്.

Read Also : കോവിഡ് രോഗികള്‍ പൊതു ഇടങ്ങളില്‍: റൂട്ട് മാപ്പ് ഉടന്‍, കായംകുളം അതീവ ജാഗ്രതയില്‍, ഇറച്ചി മാര്‍ക്കറ്റും പരിസരത്തെ കടകളും അടക്കാന്‍ നഗരസഭ നിര്‍ദ്ദേശം

വലൂജ് പ്ലാന്റില്‍ ജോലി ചെയ്തിരുന്ന 140 ജീവനക്കാര്‍ക്കു കോവിഡ് ബാധിച്ചതായി കമ്പനി സ്ഥിരീകരിച്ചു. ഇവര്‍ക്കു മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി കന്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, പ്ലാന്റ് അടച്ചുപൂട്ടിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. 8,100 തൊഴിലാളികളാണു ബജാജിന്റെ വലൂജ് പ്ലാന്റില്‍ ജോലി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button