പാനിപത്ത് : ഹരിയാനയിലെ പാനിപത്ത് ജില്ലയിൽ ഒരു കുടുംബത്തിലെ 35 പേർ ഹിന്ദുമതം സ്വീകരിച്ചു. തങ്ങളുടെ പൂർവ്വികർ ഹിന്ദുക്കൾ ആയിരുന്നു എന്നും മുഗൾ ഭരണ കാലത്ത് ബലമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു എന്നും. തങ്ങളുടെ യഥാർഥ വിശ്വാസത്തിലേക്ക് ഇപ്പോൾ തിരികെ എത്തിയിരിക്കയാണെന്നും മതം മാറിയവർ പറഞ്ഞു.
കുടുംബത്തിലെ നസീബ് എന്ന പേരുള്ള ചെറുപ്പക്കാരൻ ഹരിദ്വാറിൽ തീര്‍ഥാടനത്തിന് പോയി വന്ന ശേഷമായിരുന്നു മുഴുവൻ കുടുംബവും ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്തത് എന്ന് മറാത്തി മാധ്യമമായ ലോക് മത് ആണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
പാനിപത്തിലെ അസംഗാവ് ഗ്രാമത്തിലുള്ള ഒരു ക്ഷേത്രത്തിൽ വച്ചു ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ശുദ്ധീകരണ ചടങ്ങുകൾ നടന്നത്.
സ്വന്തം ഇഷ്ടപ്രകാരം ആണ് ഹിന്ദുമതം തങ്ങൾ സ്വീകരിച്ചത് എന്ന് ഗ്രാമീണർ പറഞ്ഞു.ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങിൽ 35 പേരും പുതിയ പേരുകളും സ്വീകരിച്ചു. ക്രൂരനായ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കാലത്താണ് തങ്ങളുടെ പൂർവ്വികരെ ബലമായി മുസ്ലീങ്ങൾ ആക്കിയതെന്നും മതം മാറിയ കുടുംബം പറഞ്ഞതായി ഹിന്ദു യുവാവാഹിനി ജില്ലാ പ്രസിഡന്റ് സുനിൽ ആര്യ വ്യക്തമാക്കി.
Post Your Comments