തിരുവനന്തപുരം: യു.ഡി.എഫിലെ ഘടക കക്ഷികള്‍ അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് മനസിലാകുന്നുണ്ടെന്നും അവരവരുടെ വളര്‍ച്ച ലക്ഷ്യം വച്ച് യു.ഡി.എഫില്‍ നിന്ന് ഘടകപാര്‍ട്ടികള്‍ അകലുമെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. മുസ്ലീംലീഗ് മറ്റ് വഴികള്‍ നോക്കുന്നത് ഈ തകര്‍ച്ച കണ്ടിട്ടാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തി പ്രാപിക്കുകയാണെന്നും എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം ജനങ്ങളില്‍ മതിപ്പുണ്ടാക്കിയെന്നും അദേഹം പറഞ്ഞു. യു.ഡി.എഫ് തകര്‍ച്ചയുടെ വക്കിലാണ്. ദുര്‍ബലപ്പെടുകയാണെന്ന് മനസിലാക്കി യു.ഡി.എഫ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ വിളിച്ച് പറയുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ഇത് യു.ഡി.എഫിന് വിനാശം ചെയ്യുമെന്നും അദേഹം ചൂണ്ടിക്കാട്ടി. നദികളില്‍ അടിഞ്ഞ് കൂടുന്ന മണല്‍ ആവശ്യത്തിന് എടുത്ത് ഉപയോഗിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ ജയരാജന്‍ വസ്‍തുതകള്‍ നിരീക്ഷിച്ച് ധാരണയുണ്ടാക്കി വേണം പ്രതിപക്ഷം വിമര്‍ശിക്കേണ്ടതെന്നും പറഞ്ഞു.
അതേസമയം, പ്രവാസി വിഷയത്തില്‍ മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് വന്നു. പ്രവാസികളെ സ്വീകരിക്കുമെന്ന് കൊട്ടിഘോഷിച്ച് പറഞ്ഞവർ ഇപ്പോൾ യൂ ടേൺ അടിച്ചുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പ്രവാസികളുടെ ദുഃഖത്തിനും കണ്ണീരിനും കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും താന്തോന്നിത്തരവുമാണ്. കൊവിഡ് കാലം നാടിന് ദുരിതമാണെങ്കിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും കൊയ്ത്തുകാലമാണ്.
നോർക്ക അഞ്ച് ലക്ഷം പേരേ തിരികെ കൊണ്ട് വരാൻ രജിസ്ടേഷൻ നടത്തി എന്നാണ് പറഞ്ഞത്. കൊട്ടിഘോഷിച്ച് സ്വീകരിക്കാൻ തയാറെന്ന് പറഞ്ഞവർ യു ടേൺ അടിച്ചു. വിമാന കമ്പനികൾ പിപി ഇ കിറ്റിന്‍റെ ചിലവ് വഹിക്കണമെന്ന് പറയുന്നത് അതിന്‍റെ പേരിൽ തർക്കമുണ്ടാക്കി വൈകിപ്പിക്കാനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments