Latest NewsFootballNewsSports

ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് യുണൈറ്റഡില്‍ ആദ്യ ഹാട്രിക്ക്

ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്നലെ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം ആന്റണി മാര്‍ഷ്യല്‍ ഹാട്രിക്ക് നേടിയത്. ക്ലബിന്റെ നീണ്ട കാലത്തെ കാത്തിരിപ്പിന്റെ അവസാനം കൂടിയായിരുന്നു. 2013 ഏപ്രിലില്‍ വാന്‍പേഴ്‌സി ആയിരുന്നു അവസാനമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി പ്രീമിയര്‍ ലീഗില്‍ ഒരു ഹാട്രിക്ക് നേടിയത്. പിന്നീട് ഇങ്ങോട്ട് നിരവധി മത്സരങ്ങള്‍ കളിച്ചെങ്കിലും യുണൈറ്റഡിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

മാഞ്ചസ്റ്റര്‍യുണൈറ്റഡിന്റെ തലത്തൊട്ടപ്പന്‍ എന്നറിയപ്പെടുന്ന സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ വിരമിച്ച ശേഷം പ്രീമിയര്‍ ലീഗില്‍ ഒരു ഹാട്രിക്ക് നേടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിരുന്നില്ല. അതിനു ശേഷമുള്ള ഏഴ് വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് ഇന്നലെ മൂന്ന് ഗംഭീര ഫിനിഷിലൂടെ മാര്‍ഷ്യല്‍ വിരാമമിട്ടത്. മാര്‍ഷ്യലിന്റെ സീനിയര്‍ കരിയറിലെ ആദ്യ ഹാട്രിക്കാണ് ഇത്. വാന്‍ പേഴ്‌സിയും റൂണിയും ബെര്‍ബറ്റോവും ഉള്ള കാലത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഹാട്രിക്കുകള്‍ പതിവായിരുന്നു. എന്നാല്‍ പിന്നീട് താരങ്ങള്‍ പോയി ടീമിന്റെ നെടും തൂണായ സര്‍ അലക്‌സ് ഫെര്‍ഗൂസണും പോയി. ഇതോടെ ടീമും മങ്ങി.

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ സ്വന്തം ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകരയായിരുന്നു. പോഗ്ബയും ബ്രൂണൊ ഫെര്‍ണാണ്ടസും ഒരുമിച്ച് ഇറങ്ങിയതിന്റെ ഗുണം ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭിച്ചു.

മത്സരം ആരംഭിച്ച് ഏഴാം മിനുട്ടില്‍ തന്നെ റാഷ്‌ഫോര്‍ഡിന്റെ പാസില്‍ മാര്‍ഷ്യലിന്റെ ഗംഭീര ഫിനിഷില്‍ ആദ്യ ലീഡ് യുണൈറ്റഡ് ഉയര്‍ത്തി. തുടര്‍ന്ന് 44ആം മിനുട്ടില്‍ റൈറ്റ് ബാക്കായ വാന്‍ ബിസാകയുടെ പാസില്‍ നിന്ന് മറ്റൊരു തകര്‍പ്പന്‍ ഫിനിഷിലൂടെ മാര്‍ഷ്യലില്‍ രണ്ടാം ലീഡും എടുത്തു. രണ്ടാം പകുതിയില്‍ പോള്‍ പോഗ്ബ തുടങ്ങി വെച്ച അറ്റാക്ക് ഫ്‌ളിക്ക് ചെയ്ത് ബ്രൂണൊ ഫെര്‍ണാണ്ടസ് മാര്‍ഷ്യലിന് നല്‍കി. പെനാള്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് മാര്‍ഷ്യല്‍ പന്ത് റാഷ്‌ഫോര്‍ഡിന് കൈമാറി ഉടനെ ഗോള്‍ മുഖത്ത് ഫ്രീ ആയ മാര്‍ഷ്യലിന് ഒറ്റ ടെച്ചില്‍ റാഷ്‌ഫോര്‍ഡിന്റെ തകര്‍പ്പന്‍ പാസ്. കിട്ടിയ അവസരം മുതലെടുത്ത് ഒരു ചിപ്പിലൂടെ പന്ത് വലയില്‍ എത്തിച്ച് മാര്‍ഷ്യല്‍ തന്റെ ഹാട്രിക്ക് തികച്ചു. ഒപ്പം യുണൈറ്റഡിന്റെ ആധികാരികത വിജയവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button