കോഴിക്കോട്: ആരോഗ്യമന്ത്രി യുഎൻ വെബ് സെമിനാറിൽ പോയിരുന്നതിനെ എന്തോ വലിയ അവാർഡ് കിട്ടിയതുപോലെയാണ് പറയുന്നതെന്ന് കെ.എം.ഷാജി എംഎൽഎ. ചൈനയുമായി അടുത്ത ബന്ധമുള്ളതിനാലാണോ വെബ്സെമിനാറിൽ പങ്കെടുക്കാൻ ‘ടീച്ചർ’ ക്ഷണിക്കപ്പെട്ടത് എന്നു ചോദിക്കുന്നത് രാഷ്ട്രീയവിരുദ്ധതയായി കാണരുത്. ‘ടീച്ചറെ’ന്ന് വിളിച്ചത് സ്ത്രീവിരുദ്ധമാണെന്ന് ആരോപിക്കരുത്. ഗംഭീരമന്ത്രിയാണ് ‘ടീച്ചറെ’ങ്കിൽ പിന്നെ അറിയാത്ത കാര്യം പറയാൻ മുഖ്യമന്ത്രി വരുന്നതെന്തിനാണെന്നും ഷാജി ചോദിച്ചു.
Read also: കോവിഡ് നിരീക്ഷണത്തിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി ആത്മഹത്യാ ഭീഷണി മുഴക്കി പാഞ്ഞുനടന്നു: പരിഭ്രാന്തി
കോവിഡിനെ തോൽപ്പിച്ച ന്യൂസിലാൻഡിന്റെയോ സ്വീഡന്റെയോ ഓസ്ട്രേലിയയുടെയോ പ്രതിനിധി ആ സെമിനാറിൽ പങ്കെടുത്തോ എന്ന് ‘ടീച്ചർ’ പറയണം.കോവിഡാണ്, മിണ്ടരുത്’ എന്ന ഭയപ്പെടുത്തലൊന്നും ഇങ്ങോട്ടുവേണ്ട. മാസ്ക് മുറുക്കിക്കെട്ടി തങ്ങളുടെ വായടപ്പിക്കാമെന്നു പിണറായി കരുതരുത്. ‘വാക്കുകൾക്ക് മറുവാക്കില്ലാത്ത’ ചൈനയല്ല ഇന്ത്യയെന്ന് അതിർത്തിയിൽനിന്ന് കമ്യൂണിസ്റ്റുകൾ മനസിലാക്കിയില്ലെങ്കിലും കേരളത്തിൽനിന്ന് മനസിലാക്കണം. കോവിഡിന്റെ കാലത്ത് ഇനിയും ഷുക്കൂർമാരെയുണ്ടാക്കുമെന്നൊക്കെ ഡിവൈഎഫ്ഐക്കാർക്ക് വിളിച്ചു പറയാം. കുഞ്ഞനന്തനു കൊടുത്ത മരണാനന്തര ബഹുമതിയാണ് മലപ്പുറത്ത് ഡിവൈഎഫ്ഐക്കാരുടെ ആ മുദ്രാവാക്യമെന്നും കെ.എം.ഷാജി വ്യക്തമാക്കി.
Post Your Comments