ഹോണ്ടയുടെ ഇരുചക്ര വാഹനം വാങ്ങിയവർക്ക് സന്തോഷിക്കാം. ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വാറന്റി കാലയളവില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. ബിഎസ് IV മോഡലുകള്‍ക്ക് രണ്ട് വര്‍ഷവും ബിഎസ് VI മോഡലുകളില്‍ മൂന്ന് വര്‍ഷവുമാണ് എക്‌സ്‌റ്റെന്‍ഡഡ് വാറന്റി നൽകുന്നത്.
ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളില്‍ ഈ ഓപ്ഷന്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നു. വർദ്ധനവ് നടപ്പാകുമ്പോൾ ബിഎസ് 4 വാഹന ഉടമകൾക്ക് മൊത്തം 5 വര്‍ഷവും(രണ് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 3 വര്‍ഷം നീട്ടിയ വാറണ്ടി) ബിഎസ് VI ഉടമകൾക്ക് മൊത്തം ആറ് വര്‍ഷവും((3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 3 വര്‍ഷം നീട്ടിയ വാറന്റിl)മാണ് വാറന്റി ലഭിക്കുക.
Also read :കോവിഡ് വ്യാപനം ; രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
എക്‌സ്റ്റെന്‍ഡഡ് വാറന്റിയുടെ വ്യവസ്ഥകള്‍ സ്റ്റാന്‍ഡേര്‍ഡ് വ്യവസ്ഥയ്ക്ക് സമാനമായി തുടരുമെന്നും, രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. അതേസമയം രാജ്യത്ത് 40 ശതമാനം ഡീലര്‍ഷിപ്പുകളുടെയും 30 ശതമാനം ടച്ച്‌പോയിന്റുകളുടെയും പ്രവര്‍ത്തനം ഹോണ്ട ഭാഗമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Post Your Comments