ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന. തങ്ങളുടെ അധീനതയിലുള്ള ഗല്‍വാന്‍ താഴ്വരയില്‍ സംഘര്‍ഷം ഉണ്ടാക്കിയത് ഇന്ത്യ. സംഘര്‍ഷം ഉണ്ടായത് ചൈനയുടെ പ്രദേശത്താണെന്നും അവകാശപ്പെട്ടു. സംഘര്‍ഷം ഒഴിവാക്കേണ്ട ബാദ്ധ്യത ഇന്ത്യക്കാണെന്നും ചൈന പറഞ്ഞു.
read also : ചൈനീസ് സൈനികരുടെ വീഡിയോ : ഇന്ത്യയില്‍ വന്‍ പ്രതിഷേധം : ഒപ്പം ചൈനീസ് ഉത്പ്പന്നങ്ങളുടെ ബഹിഷ്‌കരണവും
കഴിഞ്ഞദിവസം ഇന്ത്യയുടെയും ചൈനയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ സൈന്യത്തെ ഒഴിവാക്കാന്‍ ധാരണയായിരുന്നു. എന്നാ അതിനു ശേഷമാണ് ചൈന വീണ്ടും പ്രകോപനപരമായ പ്രസ്താവന നടത്തിയത്. എന്നാല്‍ ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് ചൈനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യ. വ്യോമസേനയുടെ പോര്‍വിമാനങ്ങളിലാണ് ടാങ്കുകളും കവചിത വാഹനങ്ങളും ലഡാക്ക് അതിര്‍ത്തിയിലെത്തിച്ചത്.
നേരത്തേ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ആക്രമണത്തിന് ആസൂത്രണം ചെയ്തതും ഉത്തരവിട്ടതും ചൈനീസ് പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ഷാവോ ഷോന്‍കിയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇന്ത്യയെ പാഠം പഠിപ്പിക്കാനും ചൈനയുടെ ശക്തി ഇന്ത്യയെ ബോദ്ധ്യപ്പെടുത്താനുമാണ് പെട്ടെന്നുള്ള ആക്രമണത്തിന് ചൈന തയ്യാറായത്.
എന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. ഗല്‍വാനിലെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് ചൈനീസ് കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടെന്ന് ചൈന സ്ഥിരീകരിച്ചെങ്കിലും എത്ര സൈനികര്‍ മരിച്ചെന്ന് പുറത്തുവിട്ടിട്ടില്ല.
Post Your Comments