ബീജിംഗ് : ചൈനീസ് സൈനികരുടെ വീഡിയോ , ഇന്ത്യയില്‍ വന്‍ പ്രതിഷേധം. അതിര്‍ത്തി സംഘര്‍ഷത്തിനു ശേഷം ഇന്ത്യയിലും ചൈനയിലും സമൂഹമാധ്യമങ്ങളില്‍ വിവിധ തരത്തിലുള്ള പ്രചാരണങ്ങളാണു നടക്കുന്നത്. ചൈനീസ് ഉല്‍പന്ന ബഹിഷ്‌കരണം സംബന്ധിച്ച് ഇന്ത്യയില്‍ വന്‍ പ്രചാരണമാണ് സമൂഹമാധ്യമങ്ങളിലുള്ളത്. കൊറോണയെ ‘കുങ് ഫ്ളു’ എന്നു വിളിച്ചു ചൈനയെ പരിഹസിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്കും ഇന്ത്യയില്‍ വലിയ സ്വീകാര്യതയാണു ലഭിച്ചത്.
Read Also : ഇന്ത്യ – ചൈന സംഘർഷം; ചൈനീസ് പ്രതിരോധ മന്ത്രിയുമായി ചർച്ച? നിലപാട് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം
കഴിഞ്ഞ ദിവസം ചൈനീസ് മാധ്യമമായ ‘ഗ്ലോബല്‍ ടൈംസ്’ പ്രസിദ്ധീകരിച്ച് ഒരു ടിക്ടോക് വിഡിയോയ്ക്കെതിരെ ഇന്ത്യയില്‍നിന്നു വലിയ ട്രോളാണു വരുന്നത്. ബോളിവുഡ് തിരക്കഥ പോലുള്ള വിഡിയോ എന്നാണ് ഇന്ത്യയില്‍ ഇതിനെതിരെ ഉയരുന്ന വിമര്‍ശനം. ചൈനീസ് സൈനികര്‍ ഉറങ്ങിക്കിടക്കുമ്പോഴും അവരുടെ കൈയില്‍നിന്നു തോക്ക് ആര്‍ക്കും കൈവശപ്പെടുത്താനാവില്ലെന്നു സൂചിപ്പിക്കുന്ന വിഡിയോയാണിത്.
ചൈനീസ് സൈനികര്‍ ഉറങ്ങുമ്പോള്‍ ആരോ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോയില്‍. എന്നാല്‍ പകുതി ഉറക്കത്തിലും സൈനികന്‍ അതിനെ ചെറുക്കുന്നു. കടുത്ത പരിശീലനം ലഭിച്ചതു കൊണ്ട് ഉറക്കത്തില്‍ പോലും ആര്‍ക്കും തോക്ക് തട്ടിയെടുക്കാനാവില്ലെന്ന് ഗ്ലോബല്‍ ടൈംസ് പറയുന്നു. വിഡിയോയില്‍ ടിക്ടോക്കിന്റെ വാട്ടര്‍മാര്‍ക്കും ഉണ്ട് . ഇതാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ തിരക്കഥയ്ക്കനുസരിച്ച് അഭിനയിക്കുന്ന ‘ടിക്ടോക് ആര്‍മി’ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം.
Post Your Comments