തൂത്തുക്കുടി : ലോക്ഡൗണ്‍ ലംഘനം, പൊലീസ് കസ്റ്റഡിയില്‍ വ്യാപാരിയും മകനും മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തിപ്പടരുന്നു :. ഇരുവരുടേയും രഹസ്യഭാഗങ്ങളില്‍ കമ്പി കുത്തികയറ്റിയെന്ന് ആരോപണം. വ്യാപാരിയായ ജയരാജ് ( 59), മകന്‍ ബെന്നിക്‌സ് (31) എന്നിവരാണു കോവില്‍പെട്ടി സബ് ജയിലില്‍ മരിച്ചത്. കഴിഞ്ഞ19 നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിനുശേഷം പിറ്റേന്നു കോടതിയില്‍ ഹാജരാക്കി. ജയിലിലെത്തിക്കുമ്പോള്‍ ബെന്നിക്‌സിന്റെ മാറിലും കാലിലും ജയരാജിന്റെ കാലിലും പരുക്കുണ്ടായിരുന്നതായി ജീവനക്കാര്‍ പറയുന്നു. ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആദ്യം വിസമ്മതിച്ചു. ഉചിതമായ നടപടി ഉണ്ടാകുമെന്നു ജനപ്രതിധികള്‍ അടക്കം ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറായി.
ജയരാജിനെയും മകനെയും നിലത്തിട്ട് ഉരുട്ടിയെന്നും ഇതാണ് ആന്തരിക പരുക്കുകളുടെ കാരണമെന്നു എഫ്‌ഐആറില്‍ വ്യക്തമായ പരമാര്‍ശമുണ്ട്. ജയരാജും ബെന്നിക്‌സും പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു. ലോക്ഡൗണ്‍ ലംഘനം ആരോപിച്ച് മൊബൈല്‍ കട നടത്തിയിരുന്ന ജയരാജിനെ കസ്റ്റഡിയില്‍ എടുത്തതറിഞ്ഞ് വിവരം അന്വേഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ബെന്നിക്‌സിനെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ ലോക്കപ്പില്‍ ഇവര്‍ക്ക് കൂരമര്‍ദനമേറ്റതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. ഇരുവരുടെയും രഹസ്യഭാഗത്തും മറ്റുമുള്ള പരുക്കുകള്‍ പൊലീസിന്റെ ക്രൂര പീഡനമാണ് കാണിക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
അതിദയനീയമായിരുന്നു അവസ്ഥ, ബെന്നിക്‌സിന്റെ ലുങ്കി ചോരയില്‍ മുങ്ങിയിരുന്നു. നിരവധി തവണയാണ് ആശുപത്രിയില്‍ വച്ച് വസ്ത്രം മാറേണ്ടി വന്നത്. രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയുന്നതായിരുന്നില്ല- അഭിഭാഷകനായ രവിചന്ദ്രന്‍ പറയുന്നു. ബെന്നിക്‌സിന്റെയും ജയരാജിന്റെയും സ്വകാര്യ ഭാഗങ്ങളിലടക്കം കമ്പിയും മറ്റും കയറ്റി ഉപദ്രവിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനില്‍ രാത്രി മുഴുവന്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതിഷേധത്തെത്തുടര്‍ന്ന്് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകള്‍ അടയ്ക്കു
Post Your Comments